Monday 6 February 2012

ആണുങ്ങള്‍ അവര്‍ മൂന്നുപേര്‍


എന്റെ നാട്ടുകാര്‍ ഒരു പ്രവാസ ജനതയാണ് എന്ന് അറിയുന്നവര്‍ ഒരു പക്ഷെ എഫ്ബീയില്‍ ചുരുക്കം ആയിരിക്കും
 vssc എന്ന ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു വേണ്ടി സ്വന്തം മണ്ണും വീടും ,പൂര്‍വീകരുടെ ശ്മശാനവും ,ദേവാലയവും രാജ്യത്തിന് വിട്ടു കൊടുത്ത ത്യാഗ സുരഭിലമായ പാരമ്പര്യ രക്തം എന്റെ സിരകളില്‍ ഉണ്ട് എന്ന് എത്ര പേര്‍ക്ക് അറിയാം
 അതൊരു കാലം ,അന്നൊന്നും ഞാന്‍ ജനിച്ചിട്ടില്ല എന്നാല്‍ എനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ അധികൃതര്‍ എന്റെ ജനതയോട് ചെയ്ത കൊടും ചതികളുടെ കഥ കേട്ടാണ് ഞാന്‍ വളരുന്നത്‌ ,സ്വന്തം മണ്ണിനു പകരം നക്കാ പിച്ച നീട്ടി കൊടുത്തു ഒഴിവാക്കപെട്ട പൂര്‍വീകരുടെ കഥ .
ദേശസ്നേഹത്തിനു പ്രത്യുപകാരമായി വഞ്ചനയുടെ എച്ചില്‍ കൂനക്ക് മുന്നില്‍ കൈ നീട്ടേണ്ടി വന്ന ഹത ഭാഗ്യരുടെ കഥ
 ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചില്ല തകര്‍ന്നത് ഒരു ജനത ആയിരുന്നു
 സ്വാഭാവികമായും പുതിയ തലമുറ പ്രതിഷേധത്തിന്റെ പാത തെരഞ്ഞെടുത്തു സമരങ്ങളും മുദ്രാവാക്യങ്ങളും മുറക്ക് നടന്നു
 ഫലം തഥൈവ
 അന്ന് ഒരിക്കല്‍ ..........നാട്ടിലെ ചെറുപ്പക്കാര്‍ ഒത്തു കൂടി കടുത്ത സമര മുറകള്‍ എടുക്കുന്നതിനെ പറ്റി ആലോചിച്ചു
 ഞാനൊക്കെ അന്ന് താരതമ്യേന വളരെ ചെറുപ്പം ആണ് ,കഷ്ടി 15  തികഞ്ഞു കാണും
 തുമ്പയിലെ റോക്കറ്റ് വിക്ഷേപണം തടയണം എന്നൊരു ആലോചന വന്നു
വരും വരായ്കകള്‍ ആലോചിക്കാതെ എല്ലാപേരും സമ്മതം മൂളി
 നേരം പുലര്‍ന്നു വരുന്നതേ ഉള്ളൂ പത്തു നാല്പതു ചെറുപ്പക്കാര്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണ തറയിലേക്കു മാര്‍ച്ച് ചെയ്തു തടസം ഒന്നും സ്വപ്നേപി വിചാരിക്കാത്ത അധികൃതര്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി റോക്കറ്റ് വിക്ഷേപിക്കാന്‍ തയ്യാര്‍ ചെയ്തു വച്ചിരിക്കുന്നു
കുറെ ചെറുപ്പക്കാരുടെ അപ്രതീക്ഷിത വരവ് അവരെ അങ്കലാപ്പില്‍ ആക്കി  വയര്‍ലെസ് മെസ്സേജുകള്‍ തുരു തുരാ പാഞ്ഞു  എവിടെ നിന്നും എന്ന് അറിയില്ല ,തോക്ക് ധാരികള്‍ ആയ ആയിരക്കണക്കിന് പട്ടാളക്കാര്‍ വന്നിറങ്ങി നിരായുധരായ പത്തു നാല്പതു ചെറുപ്പക്കാര്‍ക്ക് നേരെ ആയിരക്കണക്കിന്നു തോക്കുകള്‍ ഗര്‍ജ്ജിക്കാന്‍ തയ്യാറായി നിന്നു ആകാശത്ത് ഏതാനും യുദ്ധ വിമാനങ്ങള്‍ വട്ടം ചുറ്റാന്‍ തുടങ്ങി പിന്നില്‍ കലി മൂത്ത കടല്.....
‍ ഞങ്ങളുടെ ചങ്കിടിപ്പ് കൂടി വീട്ടില്‍ മടങ്ങി എത്താന്‍ കഴിയും എന്ന് കരുതാനേ വയ്യ അപ്പോളാണ് സമര നേതാക്കളില്‍ ഒരാള്‍ ആയ ശ്രീ ആലന്, അച്ചാച്ചന്റെ മക്കളെ ട്യൂഷന് കൊണ്ട് പോകാന്‍ സമയം ആയി എന്ന് ഓര്‍മ്മ വന്നത്ശ്രീ ഷോജിക്ക് മമ്മിക്കു മരുന്ന് വാങ്ങി കൊടുക്കാനും നേരം ആയി ഇപ്പ വരാം എന്ന് പറഞ്ഞു അവര്‍ പോയി
 ചൂണ്ടിയ തോക്കുകള്‍ക്കും കടലിനും ഇടയ്ക്കു ഞങ്ങള്‍ ഒറ്റപെട്ടു
 ''എന്നാല്‍ ഞാന്‍ നിനക്ക് മുന്‍പേ പോയി കുന്നുകള്‍ നിരപ്പാക്കുകയും ,ഇരുമ്പു ഓടാമ്പലുകള്‍ തകര്‍ക്കുകയും പിച്ചള വാതിലുകള്‍ തുറക്കുകയും ചെയ്യും എന്ന് എഴുതപെട്ടിട്ടുണ്ടായിരുന്നു ''
ഒറ്റപെട്ടുപോയ ഞങ്ങളുടെ ആള്‍ക്കൂട്ടത്തില്‍ ഒരു ഗൂഡാലോചന നടക്കുന്നത് ഞാന്‍ അറിഞ്ഞില്ല റോക്കറ്റ് വിക്ഷേപിക്കാനുള്ള കൌണ്ട് ഡൌന്‍ തുടങ്ങി ടെന്‍ ...,നയന്‍ ....,എയിറ്റ് ......
.സീറോ പറയുമ്പോള്‍ രോകറ്റ് പൊങ്ങും
 പൊടുന്നനെ പിന്നില്‍ നിന്നും ആര്‍ത്തലച്ചു കൊണ്ട് മൂന്നു പേര്‍ ,മൂന്നു ചെറുപ്പക്കാര്‍ വിക്ഷേപണ തറയിലേക്കു കുതിച്ചു പാഞ്ഞു  രോക്കട്ടിനു ചുറ്റും കൈകള്‍ കൊണ്ട് വലയം തീര്‍ത്തു അവര്‍ മുദ്രാവാക്യം വിളിച്ചു ''പട്ടാള ഭരണം തുലയട്ടെ ''
ഞങ്ങള്‍ കോരി തരിച്ചു പോയി ആയിരകണക്കിന് തോക്കുകള്‍ ഗര്ജ്ജികാതെ നിന്നു ആ ആണ്‍കുട്ടികളെ അഭിവാദ്യം ചെയ്തു
 അന്ന് ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായും അവസാനമായും റോക്കറ്റ് വിക്ഷേപണം മുടങ്ങി ഇന്ത്യയുടെ മൂന്നു സായുധ സേനകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ നടക്കാന്‍ ഇരുന്ന വിക്ഷേപണം മുടങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ ചര്‍ച്ചക്ക് മുന്നോട്ടു വന്നു
 കൌമാരം കടക്കാത്ത എനിക്ക് പോലും സമരത്തിന്റെ മുന്‍ നിരയില്‍ വരേണ്ടി വന്നു ഒരു ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുക്കവേ .വീ ജീ നായര്‍ എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു ''നിങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാം അവരെ മൂന്നു പേരെ സൈന്യത്തിന് കൈ മാറണം ''അപ്പോള്‍ അന്നത്തെ isro  ചെയര്‍മാന്‍ യൂ .ആര്‍ .റാവു ഇടപെട്ടു leave them  mr nair ,they are  boys
 കാലം ഒരുപാട് കടന്നു പോയി........
 സ്വാതന്ത്ര്യത്തിനു മുന്‍പോ പിന്‍പോ ഉള്ള ഇന്ത്യയുടെ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ഒരു അദ്ധ്യായം എഴുതി ചേര്‍ത്തു എന്ന നാട്യങ്ങള്‍ ഒന്നും ഇല്ലാതെ ആണുങ്ങള്‍ അവര്‍ മൂന്നു പേര്‍ മൂന്നു ഭൂഖണ്ഡങ്ങളില്‍ ആയി സ്വസ്ഥം ജീവിതം
അമേരികന്‍ വന്‍കരയില്‍ കാനഡയില്‍ വിന്‍സ്ടന്‍ ജോണ്...
 യൂറോപ്പിലെ ഇംഗ്ലണ്ടില്‍ ഹെല്‍ബിന്‍ ഫെര്‍ണണ്ടാസ്
ഇന്ത്യയില്‍ ഒരു റേഷന്‍ കടയും ചില്ലറ നുണയുമായി പീറ്റര്‍ പീ ജെ
  പോരാട്ടത്തിന്റെ കനല്‍ വഴികള്‍ എനിക്ക് കാണിച്ചു തന്ന അവരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു 
 ·  ·  · Share
  • You, Mp ManojkumarRen JithSony Stephen and 12 others like this.
  • 7 shares
    • Reny Ayline അയ്യോ പുറത്തു പറയല്ലേ നിങള്‍ 'വികസനത്തിന്‌ ' എതിരും അതുവഴി രാജ്യ ദ്രോഹിയും ആകാനുള്ള സാധ്യത ഉണ്ട് .
      December 28, 2011 at 7:03am ·  ·  6
    • Reny Ayline ‎"അമേരികന്‍ വന്‍കരയില്‍ കാനഡയില്‍ വിന്‍സ്ടന്‍ ജോണ്...

      യൂറോപ്പിലെ ഇംഗ്ലണ്ടില്‍ ഹെല്‍ബിന്‍ ഫെര്‍ണണ്ടാസ്

      ഇന്ത്യയില്‍ ഒരു റേഷന്‍ കടയും ചില്ലറ നുണയുമായി പീറ്റര്‍ പീ ജെ" - തിരുത്ത് 'വലിയ നുണയുമായി ഹെല്‍ബിന്‍ ഫെര്‍ണന്ദസ്‌ '.
      December 28, 2011 at 7:34am ·  ·  5
    • Madhu Soodanan വിപ്ലവകാരികൾക്കഭിവാദ്യങ്ങൾ.....
      December 28, 2011 at 7:59am ·  ·  6
    • Kunhillath Bhaara Theeyan വളരെ നന്നായി അച്ചായാ..... ചോര തിളപ്പിന്റെ ചെറുപ്പം .... ഇന്നോ ഒരു ഗതിയും പറ ഗതിയും ഇല്ലാതെ വാശി ഇല്ലാതെ ഞാനും എന്റെ ഓളും പിന്നെ ഒരു തട്ടാനും മതി എന്ന് പറയുന്ന യുവത്വം .....നമ്മുടെ ചെറുപ്പവും ചെറുപ്പക്കാരും മുരടിച്ചു പോയിരിക്കുന്നു ......
      December 28, 2011 at 8:00am ·  ·  4
    • Fulgeen Francis വക്കീലെ നിങ്ങള്‍ ആവശ്യത്തിനു നുണ പറയും എന്ന് കേട്ടിട്ടുണ്ട് ....എങ്കിലും ഇങ്ങന കല്ലുവച്ച നുണ ....എങ്ങനെറക്കിയാലും ധെഹിയ്കുന്നില്ല .........
      December 28, 2011 at 8:48am ·  ·  9
    • Helbin Fernandez എന്ത് പറ്റി വക്കീലെ ഓര്‍മയ്ക്ക് ശുക്രന്‍ തെളിഞ്ഞെന്നു തോന്നുന്നു...നല്ല കാര്യങ്ങള്‍ എഴുതി തുടങ്ങി..അടുത്ത കുറെ ദിവസത്തേക്ക് ഏതു ഇരചിക്കൊഴിക്കും ധൈരയാമായി കൊണ്സിയുടെ മുന്നില്‍ ചാടാം....ഇപ്പോള്‍ മുന്‍പില്‍ പെടുന്നവന്‍ രക്ഷപെട്ടു.
      December 28, 2011 at 10:18am ·  ·  6
    • Helbin Fernandez ഫുല്ജിന്‍ ഇവിടെ കല്ലുവച്ച നുണ എന്ന് പറയുന്നത് കൊണ്സിയുടെ രണ്ടു ലക്കം മുന്‍പുള്ള കഥ നുണ എന്ന് വരുത്തി തീര്കാനല്ലേ.
      December 28, 2011 at 10:22am ·  ·  2
    • Fulgeen Francis ഹെ അതോരിയ്കലുമല്ല അതൊക്കെ പച്ചയായ സത്ത്യങ്ങളല്ലേ......,എന്തായാലും വക്കീലിന് തല്ലാന്‍ മാത്ത്രമല്ല തലോടാനും അറിയാം എന്ന് മനസ്സിലായി......
      December 28, 2011 at 10:44am ·  ·  2
    • Helbin Fernandez അപ്പോള്‍ ഇനി കുറച്ചു കാലം വക്കീലിന് മുന്നില്‍ ഫുല്ജിന്‍ തലോടളിലായി നല്ല കുട്ടിയായി കറങ്ങി നോക്ക്...
      December 28, 2011 at 10:55am ·  ·  1
    • Fulgeen Francis അങ്ങന കറങ്ങി തലോടല്‍ തല്ക്കാലം വാങ്ങുന്നോര്‍ വാങ്ങിക്കോട്ടെ .......
      December 28, 2011 at 10:57am ·  ·  2
    • Helbin Fernandez ഈ VSSC പ്രശ്നം തീര്‍ന്നോ?
      December 28, 2011 at 10:59am ·  ·  1
    • Pallithura Parish nannayi kettitundu ivide nalla prathikarana sheshiyum budhiyum nalla ezhuthunnavarumaaya oru thalamura undaayirunnennu.... othonnum athra vidhoorathaayirunnilla ennarinjathil santhosham..
      December 28, 2011 at 11:02am ·  ·  2
    • Fulgeen Francis സ്വരവും, ഇമ്പവും എവിടയോ കേട്ട് പഴകിയപോലെ ....
      December 28, 2011 at 11:07am ·  ·  4
    • Hudson Sunny Gomez അഭിവാദ്യങ്ങള്‍ .,
      December 28, 2011 at 11:19am ·  ·  3
    • Manu Corona ഈ റോക്കറ്റ് തടയല്‍ യജ്ഞം ചരിത്രത്തില്‍ ഇടം നേടിയില്ലല്ലോ ഹാ കഷ്ടം
      December 28, 2011 at 1:17pm ·  ·  3
    • Pallithura Parish Manu Corona newsilokke undaayirunnu ennu reghakal kaanikkunnundu...
      December 28, 2011 at 1:31pm ·  ·  1
    • Godfrey Alad Enthanu ente name vannathu
      December 28, 2011 at 2:55pm ·  ·  1
    • Godfrey Alad ഞാന്‍ ഇപ്പോഴും ആ നടുക്കത്തില്‍ നിന്നും മുക്തനായില്ല...!!! പട്ടാളം, തോക്ക് , പീരങ്കി ഭയങ്കരം തന്നെ..... ധീര യുവാക്കള്‍......
      December 28, 2011 at 3:35pm ·  ·  4
    • Helbin Fernandez അന്ന് ഗോട്ഫ്രേ നാട്ടിലുണ്ടായിരുന്നോ?
      December 28, 2011 at 6:20pm ·  ·  2
    • Godfrey Alad ഞാന്‍ ഇല്ലായിരുന്നു
      December 28, 2011 at 6:21pm ·  ·  2
    • Godfrey Alad yes
      December 28, 2011 at 6:22pm ·  ·  1
    • Helbin Fernandez Godfrey Alad വിദേശത്ത് പഠിക്കാന്‍ പോയിരുന്നു അല്ലെ?
      December 28, 2011 at 6:23pm ·  ·  2
    • Godfrey Alad അതെ പഠിക്കാന്‍ പോയിരുന്നു...പക്ഷെ നിരാഹാരം കിടക്കാന്‍ ഞാനുടയിരുന്ന്‍...........
      December 28, 2011 at 6:26pm ·  ·  3
    • Donbosco Edward അന്ന് വിക്ഷേപണം നടന്നോ?
      December 29, 2011 at 1:17pm ·  ·  1
    • Helbin Fernandez 
      വിക്ഷേപണം നടന്നില്ല...അന്ന് വിക്ഷേപണത്തിനുള്ള കൌണ്ട് ഡൌണ്‍ പറയുക പിന്നെ ലൌഞ്ചിംഗ് കീയില്‍ അമര്‍ത്തുക എന്നുള്ളതിന്റെ ചുമതല എന്റെ ബന്ധുവും ഞങ്ങളുടെ മൂന്നു പേരുടെയും അടുത്ത സുഹൃത്തുമായ ഫ്രാന്‍സിസ് കൊരക്കായിരുന്നു...കൌണ്ട് ഡൌണ്‍ തുടങ്ങി ...10 9...See More
      January 7 at 1:10am ·  ·  2
    • Constantine Yohannan enthanee abandon,historiyil padikkaan illallo
      January 11 at 6:07am · 
    • Helbin Fernandez അതെന്നെയും വിഷമിപ്പിക്കുന്നു.... വിന്‍സ്റൊനിനു മാത്രമേ അത് മനസ്സിലായുള്ളൂ എന്നാണ് പീറ്റര്‍ പറയുന്നത്... Please refer with Mr Fracis kora or with Winston John
      January 11 at 6:10am ·  ·  1
    • Constantine Yohannan ok i shall
      January 11 at 6:11am · 
    • Ren Jith ഈ രോകെട്ടൊക്കെ അന്ന് പുതരികണ്ടം മൈതാനിയില്‍ ജാക്കി വെച്ച് നിര്‍ത്തി ആയിരുണോ വിടാന്‍ ഒരുക്കിയത്....എന്റമ്മോ....എന്നാ കഥയാ കൊണ്സിജി...!!! ഈ രോകെട്ടിന്റെ വാലിനു എന്ത് നീളം വരും...!!!!! എന്തായാലും ഭഗത് സിങ്ങിനെയും ആസാദിനെയും ഒന്നും ഇങ്ങനെ കൊല്ലരുത്....:):)
      January 20 at 11:31am ·  ·  3

No comments:

Post a Comment