Sunday 5 February 2012

കുട്ടനാടും കുട്ടേട്ടനും കര്താടെ കരിമീനും

ഈയടുത്ത് കുട്ടനാടിന്റെ കായല്‍ പരപ്പുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഗമത്തിന് സാക്ഷിയായി
എഫ്ബിയിലെ ചില പുലികള്‍ ഒരു ഹൌസ് ബോട്ടില്‍ ഒത്തു കൂടി
ഞാന്‍ അന്ന് എഫ്ബിയില്‍ വരവ് അറിയിച്ചിട്ടില്ല
വിന്‍സ്ടന്‍ ജി ,കുട്ടേട്ടന്‍ ,അശോക്‌ കര്‍ത്താ,സുഗീഷ് ,മനോജ്‌ വക്കീല്‍ തുടങ്ങിയവര്‍ ആണ് പുലികള്‍ എലികള്‍ എന്നും പറയാം
നാലുപാടും നിന്ന് അവര്‍ ആദ്യം ഹൌസ് ബോട്ട് ആക്രമിച്ചു
മദ്യപാനം ആണ് മെയിന്‍ ഐറ്റം അടി തുടങ്ങി
ഞാനും മനോജും വക്കീലന്മാര്‍ ആണ് കുട്ടേട്ടന്‍ കുട്ടിയാണ് LLB ക്ക് പടിക്കുന്നതെ ഉള്ളൂ
കക്ഷി ബഹുമാനപൂര്‍വ്വം അടുക്കള ഭാഗത്ത്‌ പാത്തു നിന്നാണ് കുടിക്കുന്നത് കര്‍ത്തായും ,വിന്‍സ്ടനും കൂടെ ഇരിക്കാന്‍ ക്ഷണിച്ചു നോക്കി
കുട്ടേട്ടന്‍ എന്നെ കണ്ണ് കാണിച്ചു കൊടുത്തു "സാറ് ,സാറ് ഇരിക്കുന്നു "..
"ഞാന്‍ വിളിച്ചാല്‍ കുട്ടേട്ടന്‍ വന്നു കൂടെ ഇരിക്കും എന്ന് കര്‍ത്താ മാഷ്
‌ രണ്ടു പെഗ് അടിക്കും വരയേ ഈ ബഹുമാനം കാണൂ എന്ന് എനിക്ക് അറിയാം ഞാന്‍ വിളിക്കാന്‍ പോയില്ല
പറഞ്ഞ പോലെ രണ്ടെണ്ണം അകത്തു ചെന്നപ്പോള്‍ കുട്ടേട്ടന്‍ മുണ്ട് ഒക്കെ തെറുത്തു കേറ്റി അണ്ടര്‍ വെയര്‍ ഒക്കെ കാണിച്ചു എന്റെ മുന്‍പില്‍ വന്നിരുന്നു
കോണ്ട്രാക്റ്റ് മിസ്സിന്റെ പോക്കിലിനെ പറ്റി വര്‍ണ്ണിക്കാന്‍ തുടങ്ങി
അടുത്ത പടിയായി കരിമീന്‍ വന്നു.....,
മുഴുത്ത ഒരു കരിമീന്‍ കര്‍ത്താ കയ്യില്‍ എടുത്തു
പള്ളയില്‍ നിന്നും കുറച്ചു മാംസം വായിലിട്ടു തിന്നു കൊണ്ട് സംസാരം തുടങ്ങി
"അറിയുമോ ?ധാരാളം സവിശേഷതകള്‍ ഉള്ള ഒരു മത്സ്യം ആണ് കരിമീന്‍...
ഇതിന്റെ ശാസ്ത്രീയ നാമം "ഊമ്പി കരിക്കോ മൂഞ്ചിക്കോ "എന്നാണു
ഇതിന്റെ ജീവിതത്തില്‍ ഇതിനു ഒരു ഇണയെ ഉണ്ടാകൂ ഇതിന്റെ ഇണ ചത്താല്‍ ശിഷ്ട കാലം ഇത് വിധവ (വന്‍ )ആയി ജീവിക്കും
അടുത്തതായി തെങ്ങിന്‍ കള്ളു വന്നു
കുട്ടേട്ടനും വിന്‍സ്ടനും അതില്‍ വീണു നീന്താന്‍ തുടങ്ങി
കര്‍ത്താ മാഷ്‌ കരിമീന്‍ വിടുന്നില്ല "ഞാനും ഭാര്യയും മക്കളും പണ്ട് രണ്ടു കരിമീനുകളെ ഓമനിചു വളര്‍ത്തിയിരുന്നു രാജേഷും സുധയും എന്നായിരുന്നു പേര്
എനിക്കും മറ്റുള്ളോര്‍ക്കും തല കറങ്ങാന്‍ തുടങ്ങി കരിമീനിനു പേരോ വിന്‍സ്ടന്‍ അത്ഭുതം കൂറി കര്‍ത്താ ഉളുപ്പിലാതെ തട്ടി വിട്ടു അതിനെന്താ ആകാശത്തിന് നമ്മള്‍ ആകാശം എന്ന് പേര് ഇട്ടിരിക്കുന്നത് ആകാശം അറിയുന്നുണ്ടോ...
തിമിംഗലത്തെ നമ്മള്‍ അങ്ങനെ വിളിക്കുന്നത്‌ അത് അറിയുന്നുണ്ടോ..
നാസയിലെ ശാസ്ത്രഞ്ജര്‍ തിമിംഗലങ്ങളെ പറ്റി നടത്തിയ ഒരു പഠനത്തില്‍ തിമിംഗലങ്ങള്‍ അന്യോന്യം ശശി 'ബാബു 'എന്നൊക്കെയാണ് വിളിക്കുന്നത്
‌ കര്‍ത്താ വീണ്ടും തന്റെ അരുമ കരിമീനുകളിലേക്ക് മടങ്ങി വന്നു ഒരു ദിവസം കറിക്ക് ഒന്നും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ എന്റെ രാധയെ പിടിച്ചു പൊരിച്ചു തിന്നു
കര്‍ത്താ കരച്ചിലിന്റെ വക്കില്‍ എത്തി പിന്നീട് രാജേഷ് ഒറ്റയ്ക്ക് .....കര്‍ത്താ ഏങ്ങല്‍ അടിച്ചു തുടങ്ങി
എന്നാ പിന്നെ കര്‍ത്താ മാഷ്‌ ഇന്ന് കരിമീന്‍ കഴിക്കണ്ട എന്ന് സുഗീഷ്
കര്‍ത്താ ചൂടായി ,എന്റെ രാജേഷിന്റെ ഓര്‍മ്മയ്ക്ക്‌ ഇത് എനിക്ക് വേണം പ്ലേറ്റ് മുന്നിലേക്ക്‌ നീക്കി വച്ചു
ഞാന്‍ അന്ന് എന്തോ കാരണത്താല്‍ കള്ളു കുടി ബഹിഷ്കരണത്തില്‍ ആയിരുന്നു വലിയ വിദ്വാന്മാര്‍ ഒരു കുപ്പി ബ്രാണ്ടി തീര്‍ക്കാന്‍ പെടാ പാട് പെടുന്നത് ഞാന്‍ സങ്കടത്തോടെ നോക്കിയിരുന്നു കായല്‍പരപ്പിലൂടെ ആഡംബര ബോട്ട് ആടി ഉലഞ്ഞു
അത് തീരം അണഞ്ഞു ഫേസ് ബുക്കിലെ വലിയ ആശാന്മാര്‍ ഒത്തു കൂടിയാല്‍ ഒന്നും നടക്കാന്‍ പോണില്ല എന്ന വലിയ പാഠം ഞാന്‍
പഠിച്ചു കള്ളുകുടി അല്ലാതെ

No comments:

Post a Comment