Monday 6 February 2012

ഡോക്ടര്‍ ജോണ്സന്‍


നമ്മുടെ റെനി അയിലിന്റെ ഗുരുവും വഴി കാട്ടിയും സ്വന്തം അങ്കിളും ,
എന്റെ വളരെ ..,വളരെ ...,വളരെ  ......,അകന്ന വകയില്‍.......
 അങ്ങനെ പറഞ്ഞു വന്നാല്‍ ഒരു ബന്ധവും ഇലാത്ത ഒരു അങ്കിള്‍ ആണ് ഡോക്ടര്‍ ജോണ്സന്‍
 ബന്ധം എന്ത് തന്നെ ആകട്ടെ അദ്ദേഹം വളരെ മാന്യനും കാര്യ പ്രാപ്തി ഉള്ളവനും ,സര്‍വോപരി നമ്മളെ നല്ല സ്നേഹവും കരുതലും ഉള്ള വ്യക്തി ആണ്
 ജോണ്സന്‍ അങ്കിള്‍ പണ്ട് ഏഴാം ക്ലാസ്സ് പാസ്സാകാന്‍ നിര്‍വാഹം ഇല്ലാതെ ഒരു പറങ്കി മാവിന്‍ ചുവട്ടില്‍ കാറ്റ് കൊള്ളാന്‍ ഇരിക്കുമ്പോള്‍..... സിലോണ്‍ റേഡിയോയില്‍ ഒരു വാര്‍ത്ത കേട്ടു
ബ്രിട്ടീഷുകാര്‍ മലയാ തുറന്നു
 പാസ്പോര്‍ട്ട് വേണ്ട , പാന്റു ഇടാന്‍ തയ്യാര്‍  ഉള്ളവര്‍ക്ക് മലയായില്‍ പോകാം
 കേട്ട പാതി ജോണ്സന്‍ അങ്കിള്‍ ഒരു പാന്റു ഒക്കെ തയ്പ്പിച്ചു മദിരാശിക്കു പോയി  മലയാക്ക് കപ്പല്‍ കേറി
 അവിടെ നോണ്‍സെന്‍സ് ഡിസൂസ എന്ന സായിപ്പിന്റെ എണ്ണ കമ്പനിയില്‍ ഫോര്‍ മാന്‍ ആയി ജോലിയും തരപെടുത്തി
 സായിപ്പ് നാട്ടില്‍ പോയപ്പോള്‍ ജോണ്സന്‍ അങ്കിള്‍ കല്‍ക്കട്ടാക്ക് വന്നു
 അവിടെയും മതിയാക്കി ആന്ധ്രാക്ക് വന്നു.
 കുറേ കാലം കഴിഞ്ഞു അങ്കിള്‍ നാട്ടില്‍ വന്നപ്പോള്‍ കയ്യില്‍ ഒരു പെട്ടി മാത്രം.
 പെട്ടിക്കു അകത്തു ഒരു സ്റെതസ്കൊപ് ,അഞ്ചു പത്തു ഇനം ഗുളികകള്‍ ,രണ്ടു ഡപ്പി ടോണിക്ക് ,ഒരു വെളുത്ത കൊട്ട് എന്നിവ മാത്രം
 വീടിനു മുന്നില്‍ ഒരു ബോര്‍ഡും തൂക്കി "DR . JOHNSON "
കാലം കുറേ കഴിഞ്ഞു ,....
ഞങ്ങള്‍ ജോണ്സന്‍ അങ്കിളുമായി ചില്ലറ വെടി വട്ടം പറഞ്ഞു ഇരിക്ക ആയിരുന്നു .
ഇപ്പോള്‍ ഇറ്റലിയില്‍ ഉള്ള വിനോദ് എന്ന ചങ്ങായി വെറുതെ ചോദിച്ചു'' അങ്കിള്‍ എങ്ങനെയാണ് ഡോക്ടര്‍ ആയതു ?''
ജോണ്സന്‍ അങ്കിള്‍ ഒന്ന് നെടുവീര്‍പ്പ് ഇട്ടു...... അതൊരു കഥയാണ്‌ മക്കളെ ....കഥ .....
.(ഇനി ജോണ്സന്‍ അങ്കിളിന്റെ സ്വന്തം ലാംഗേജു ആണ് )അങ്കിള്‍ ആന്ധ്രായില്‍ ഒരു  പൂന്ത്രാക്കാരന്റെ  കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം.......
ഒരു മഴയുള്ള രാത്രി .....
അങ്കിളിന്റെ വീടിനു തൊട്ടു അടുത്ത് താമസിക്കുന്ന കൂട്ടുകാരന്റെ ഭാര്യക്ക് പ്രസവ വേദന
 കുറ്റാ കൂരിരുട്ടു...
 അടുത്ത് ഒന്നും ആശുപത്രി ഇല്ല ,കുറച്ചു അപ്പുറത്ത് ഒരു ഡോക്ടര്‍ താമസം ഉണ്ട്.
 അങ്കിള്‍ ചെന്ന് ഡോക്ടറെ തട്ടി വിളിച്ചു ''ഡോക്ടര്‍ എമണ്ടി നിനച്ചണ്ടി വലിയണ്ടി"(ഡോക്ടര്‍ എന്റെ സുഹൃത്തിന്റെ ഭാര്യക്ക് പ്രസവ വേദന തുടങ്ങി സഹായിക്കണം ഡോക്ടര്‍ )
ഡോക്ടര്‍ പറഞ്ഞു ഹോ ,പേട്ടണ്ടി ചുക്കണ്ടി നൈട്ടണ്ടി(ഞാന്‍ രാത്രി ആരെയും ചികില്സിക്കാറില്ല
പോണം)
 അങ്കിള്‍ പിന്നേം കാലു പിടിച്ചു ''ഡോക്ടര്‍ എമാണ്ടി ചെറിയണ്ടി പ്ലീസ് "(ഡോക്ടര്‍ പ്ലീസ് സഹായിക്കൂ )
ഡോക്ടര്‍ ചൂടായി "പേട്ടണ്ടി വെട്ടിയണ്ടി പട്ടിക്കു ഇട്ടണ്ടി ഹോ (ഇനി ഇവിടെ നിന്നാല്‍ പട്ടിയെ അഴിച്ചു വിടും പോകൂ )
മക്കളേ..അന്ന് രാത്രി അങ്കിളിന്റെ സുഹൃത്തിന്റെ ഭാര്യ ചികിത്സ കിട്ടാതെ മരിച്ചു (നിശബ്ദത )
അന്ന് രാത്രി ആ മഴ തുള്ളികളെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു അങ്കിള്‍ ഒരു പ്രതിജ്ഞ എടുത്തു ഞാനും ഒരു ഡോക്ടര്‍ ആകും ....................
.ഇടി വെട്ടി ,കരിമ്പനകള്‍ക്ക് കാറ്റ് പിടിച്ചു ......(ഖസാക്കിലെ ഓത്തു പള്ളിയില്‍ രവീടെ കാര്യം പറഞ്ഞില്ല)
 ഇത്രയും പറഞ്ഞു ഒരു ശ്വാസം എടുത്തു ജോണ്സന്‍ അങ്കിള്‍  ഒരു സാ മട്ടില്‍ പറഞ്ഞു
 അന്ന് മുതല്‍ അങ്കിള് പഠിച്ചു .പഠിച്ചു പഠിച്ചു പഠിച്ചു ......അങ്കിള്‍ ഒരു ഡോക്ടര്‍ ആയി.
 ഞങ്ങള്‍ ഒക്കെ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കയാണ്.
അവിടെ നിര്‍ത്തുന്നുണ്ടോ പണ്ടാരം.
 അന്കിള്‍ക്ക് ആന്ധ്രാന്നു നാട്ടില്‍ വരാന്‍ നേരമായി.
 അങ്കിള് ട്രെയിനില്‍ കേറി ട്രെയിന്‍ ചൂളം വിളിച്ചു  അങ്കിള് നോക്കുമ്പം ദൂരെ ആ പഴേ ഡോക്ടര്‍ നടന്നു വരുന്നു.......
 ട്രെയിന്‍ നീങ്ങി തുടങ്ങി അങ്കിള് ഓടി ട്രെയിനിന്റെ വാതിലില്‍ വന്നു
പിന്നീട് എല്ലാം ആക്ഷനോടെ ആണ്
 പെട്ടി കാലില്‍ കേറ്റി വച്ചു,പെട്ടി തുറന്നു സ്റെതസ്കൊപ് പുറത്തു എടുത്തു  സ്റെതസ്കൊപ് എടുത്തു ഇങ്ങനെ വീശി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു 
 ഡോക്ടര്‍ ...ഡോക്ടര്‍ .....ഞാനും ഒരു ഡോക്ടര്‍ ആയി....
 ട്രെയിന്‍ വിട്ടു പോയി.
 ഞങ്ങള്‍ എല്ലാം പരിസരം മറന്നു പൊട്ടി ചിരിക്കാന്‍ തുടങ്ങി  ഞങ്ങളും കുറച്ചു ഒക്കെ വളര്‍ന്നു എന്ന് അങ്കിള് ഓര്‍ത്തില്ല
 അങ്കിള് ചമ്മി എണീറ്റ്‌ പോയി
 പില്‍ക്കാലത്ത്‌ ഞാന്‍ കല്യാണം ഒക്കെ കഴിച്ചു ഭാര്യയുമായി പുറത്തു ചുറ്റാന്‍ പോയപ്പോള്‍ ജോണ്സന്‍ അങ്കിള് വന്നു മുന്നില്‍ പെട്ടു.
ഭാര്യേടെ മുന്നില്‍ ഇത്തിരി വെയിറ്റ് ഇരിക്കട്ടെ എന്ന് കരുതി ഞാന്‍ അങ്കിളെ ഭാര്യക്ക് പരിചയപെടുത്തി
 ഇത് എന്റെ അങ്കിള് ആണ് പേര് ജോണ്സന്‍, ഡോക്ടര്‍ ആnu
ണ്ജോണ്സന്‍ അങ്കിള് എന്നെ രൂഷമായി നോക്കി ഞാന്‍ കണ്ണ് കാണിച്ചു
  ഇല്ല അങ്കിളെ ഞാന്‍ ഒന്നും പറയൂല   
 ·  ·  · Share
  • 1 share
    • Dominic Samuel Dr.pashupathi...........ithoru cinemayude peru mathramane.....!
      January 21 at 1:06pm ·  ·  4
    • Shaji SilvaFr Pulli nattil illennu urappakki alle?
      January 21 at 1:46pm ·  ·  4
    • Fulgeen Francis ഒടുക്കം, ഡോക്റ്റര്‍ അങ്കിളിനെയും വെറുതെ വിട്ടില്ല ............!!!
      January 21 at 2:17pm ·  ·  4
    • Vinod Xavier dr.johoson uncle nammal 10 am classil avasana exaam kazhija annu makal soniyayodu ---MOOLE NAMUKU KANAKU PADIKAM---Aa kadhayum udan prateeshikunoo.but remember 1 think Dr johson,s son jean is in canada very near 2 your br.johhy cheatanodu karuthi irikan parayan marakanda
      January 21 at 2:30pm ·  ·  3
    • Manu Corona ‎''ഡോക്ടര്‍ എമണ്ടി നിനച്ചണ്ടി വലിയണ്ടി" ഇത് തന്നെ എന്റെം പ്രശ്നം ,,,,,, ഓഫ് ഇതു ശിഷ്യന്‍മാര്‍ക്കിട്ടുള്ള താങ്ങ് അല്ലല്ലോ
      January 21 at 5:46pm ·  ·  3
    • Sam Dominic ‎"പേട്ടണ്ടി വെട്ടിയണ്ടി പട്ടിക്കു ഇട്ടണ്ടി ഹോ (ഇനി ഇവിടെ നിന്നാല്‍ പട്ടിയെ അഴിച്ചു വിടും പോകൂ)....ഹ ഹ ഹ.......ഇതാ പറയുന്നത് തഴകം വന്ന കയികല്ക് ഏതു അക്ഷരവും പൂമാല പോലെ എന്ന്!!!!!
      January 21 at 11:02pm ·  ·  4

No comments:

Post a Comment