Monday 6 February 2012

നന്നാകാന്‍ തീരുമാനിച്ചവര്‍


ന്റെ നാട്ടില്‍ രണ്ടു ചങ്ങാതിമാര്‍ ഉണ്ട്.
 ഒന്നാമന്‍ വര്‍ക്കി  കൃഷ്ണന് ചക്രം പോലെ ബലരാമന് കലപ്പ പോലെ പരശു രാമന് മഴു പോലെ വര്‍ക്കിക്ക് വാള്‍ ആണ് ആയുധം
അതിനാല്‍ അദ്ദേഹം വാളു വര്‍ക്കി.
 രണ്ടാമന്‍ വര്‍ക്കീടെ ശിഷ്യന്‍ ആണ് പേര് ഗില്‍ബര്‍ട്ട് .
വര്‍ക്കി ഭയന്നിട്ട് ആണെങ്കിലും വാളും കൊണ്ട് ഓടുന്നത് നാട്ടുകാര്‍ കണ്ടിട്ടുണ്ട്
 പക്ഷെ ഗില്‍ബര്‍ട്ട് ഒരു ചെവി കുത്തി പോലും കയ്യില്‍ എടുത്തു കണ്ടിട്ടില്ല.
 പണ്ട് കുറെ പുളുത്തി എന്നാണു പറച്ചില്‍ കണ്ടവര്‍ ഇല്ല.
 എന്നാല്‍ ഗില്‍ബര്ടിനെ പലരും കുനിച്ചു നിര്‍ത്തി ഇടിക്കുന്നത്‌ കണ്ടിട്ടുണ്ട്....
 അങ്ങനെ ഇരിക്കെ ഒരു കലാപ കാലത്ത് കൊണ്ട് കൊണ്ട് മടുത്ത ആശാനും ശിഷ്യനും നന്നാകാന്‍ തീരുമാനിച്ചു
 പല ബിസിനസുകളും ആലോചിച്ചു ഒടുവില്‍ ഒരു ബോംബു ഫാക്ടറി എന്ത് കൊണ്ട് തുടങ്ങി കൂടാ എന്നിടം വരെ ആലോചന എത്തി.
എന്നാല്‍ പിന്നെ അങ്ങനെ തന്നെ എന്ന് രണ്ടാളും ഉറപ്പിച്ചു...
 കുറച്ചു റാ മെടീരിയല്സ് ഒക്കെ സംഘടിപ്പിച്ചു ആര്‍ക്കും ശല്യം ഉണ്ടാക്കാതെ ഒരു റയില്‍വേ ട്രാകിന്റെ സമീപത്തു ഒരു കുഞ്ഞു പെര കെട്ടി ഫാക്ടറി തുടങ്ങി.
 അത് ഗില്‍ബര്ടിന്റെ ബുദ്ധിയാണ് ,ബോംബു പൊട്ടിയാലും ട്രെയിനിന്റെ ശബ്ദത്തില്‍ ആരും അറിയില്ലല്ലോ
 മിക്സിംഗ് ഗില്‍ബര്ടിന്റെ ജോലിയാണ്.
 ഇച്ചിരി വെടിയുപ്പ് ,കുറച്ചു ആസിഡ് ,രണ്ടു സ്പൂണ്‍ കുപ്പി ചില്ല് ,കാല്‍ കപ്പു ബ്ലേട്‌ പൊടി,കുറച്ചു കറി വേപ്പില ഇവ സമാ സമം ചേര്‍ത്ത് വര്‍ക്കിക്ക് കൈ മാറും
 വര്‍ക്കിയാണ് അസ്സംബ്ലിംഗ്.  ഇതെല്ലാം ഒരു സോഡാ കുപ്പിയില്‍ കുത്തി നിറച്ചു ചണം കൊണ്ട് വരിഞ്ഞു കെട്ടും
 മാനുഫാക്ടരിംഗ് കോസ്റ്റ് 20  രൂപാ ഇരുനൂറിനും മുന്നൂറിനും വാങ്ങാന്‍ ആളുണ്ട്
 പെരുത്ത്‌ ലാഭം.
ഫാക്ടറിയില്‍ വളരെ കര്‍ശനം ആയ diet  ആണ് രണ്ടാള്‍ക്കും 
 ഉച്ചക്ക് ബിരിയാണി കണിശം രാത്രി പട്ട ചാരായവും
 ഒരു ഉച്ചക്ക് ബിരിയാണി കഴിച്ചു വര്‍ക്കി ഒന്ന് മയങ്ങിഅപ്പോള്‍ ഗില്‍ബര്ടിനു ഒരു ആലോചന
എന്നും ഇങ്ങനെ കയ്യാള്‍ ആയികഴിഞ്ഞാല്‍ മതിയോ
വര്‍ക്കി മയങ്ങിയ തക്കത്തിന് ഗില്‍ബര്‍ട്ട് ഒരു ചെറു ബീഡി ഒക്കെ കത്തിച്ചു ബോംബിന്റെ അസ്സംബ്ലിംഗ് പരീഷിച്ചു
സംഭവം വിജയം ആണോ എന്ന് നോക്കാന്‍ സമയം കിട്ടീല
 ടപ്പേ.... എന്നൊരു ശബ്ദത്തോടെ ഫാക്ടറി പൊട്ടി തെറിച്ചു
വിജയം ആണ് എന്ന് ഇന്നുംഗില്‍ബര്‍ട്ട് അവകാശപെടുന്നു
വര്‍ക്കി രക്തത്തില്‍ കുളിച്ചു ആണ് മയക്കം വിട്ടു ഉണര്‍ന്നത്.
 ഗില്‍ബര്‍ട്ട് ദൂരെ തെറിച്ചു വീണു.
ഇപ്പ പോലീസ് വരും കേസ് ആകും തല്ലു കൊള്ളുംമാത്രം അല്ല ശിഷ്ട കാലം വികലാംഗന്‍ ആയി ജീവിക്കണം വാളു വര്‍ക്കിയെ ഇനി ഉള്ള കാലം കൊച്ചു പിള്ളേര്‍പോലും കൈ വക്കും .....
ഇങ്ങനെ ഉള്ള പേടികള്‍ ആണ് വര്‍ക്കിക്ക്വ
ര്‍ക്കി ശിഷ്യനെ വിളിച്ചു മോനെ ഗില്‍ബര്ട്ടെ ചതിച്ചല്ലോ നീ...... ഇനി എനിക്ക് ജീവിക്കണ്ട ,എന്നെ ഒന്ന് കൊന്നു താടാ.....
 വര്‍ക്കി ഇത് ആലങ്കാരികമായി പറഞ്ഞത് ആണ് ,
പക്ഷെ ഗില്‍ബര്‍ട്ട് അത് സീരിയസ് ആയി എടുത്തു .
വര്‍ക്കി ചേട്ടന്‍ പറഞ്ഞാ ഈ ഗില്‍ബര്‍ട്ട് ചെയ്യും എന്ന് പറഞ്ഞു രക്തത്തില്‍ കുളിച്ചു കിടക്കുന്ന വര്‍ക്കിയെ തല്ലോട് തല്ലു
 വര്‍ക്കി നിലവിളി തുടങ്ങിഎന്തായാലും പോലീസും ആള്‍ക്കാരും കൂടി രണ്ടു ആളെയും രക്ഷപെടുത്തി കേസ് ആക്കി(ഈയിടെയും ഇതേ പറ്റി സംസാരം വന്നപ്പോള്‍ ഗില്‍ബര്‍ട്ട് പറഞ്ഞു വര്‍ക്കി ചായന്‍ കൊല്ലാന്‍ പറഞ്ഞാല്‍ ഈ ഗില്‍ബര്‍ട്ട് കൊല്ലും ചാകാന്‍ പറഞ്ഞാല്‍ ചാകും )
ആയിടക്കു ആണ് ഞാന്‍ വിലാത്തിയില്‍ നിന്നും നിയമം ഒന്നാം ക്ലാസ്സോടെ  പാസ്സ് ആകുന്നതു....
 തുടര്‍ന്ന് അതേ കോളേജില്‍ LL .M പഠിക്കാന്‍ ഉള്ള സന്നദ്ധത ഞാന്‍ പ്രിന്സിപാളെ അറിയിച്ചു .
അദ്ദേഹം തൊഴു കയ്യോടെ പറഞ്ഞു "ഈ കോളേജിന്റെ സമഗ്ര പുരോഗതിക്കും ക്രമ സമാധാനത്തിനും അവിടന്ന് വിദ്യാഭ്യാസം മതിയാക്കണം"
 ശരി ഞാന്‍ നാട്ടില്‍ വന്നു.....
 എനിക്ക് കൈ നീട്ടം വച്ച് കാത്തിരിക്കുന്നു വര്‍ക്കിയും ഗില്‍ബര്ടും
 ഉഗ്രന്‍ ഒരു ബോംബു കേസ്......
 ഗില്‍ബര്‍ട്ട് വന്ന പാടെ ചോദിച്ചു ഞങ്ങള്‍ സമാധാന പരമായി ഉപ ജീവനത്തിന് വേണ്ടി ബോംബു ഉണ്ടാക്കിയത് ആണ് എന്ന് തെളിയിച്ചാല്‍ കേസ് വെറുതെ പോവൂലേ...... നന്നാകാന്‍ വേണ്ടി ചെയ്തത് എന്ന് പറഞ്ഞാല്‍ കോടതിക്ക് മനസ്സിലാകുമല്ലോ .......
എനിക്ക് തല കറങ്ങി ......
എന്തായാലും കേസ് വെറുതെ വിട്ടു 
 ·  ·  · Share
  • 5 shares
    • Hudson Sunny Gomez ബോംബു നിര്‍മ്മാണ രഹസ്യം പരസ്യപെടുതിയത്തിനു വക്കീലിനെതിരെ ഒരു കേസിനു സാധ്യതയുണ്ട് :)
      January 28 at 1:52pm ·  ·  5
    • Sony Stephen ഞാന്‍ ഓര്‍ക്കുന്നുണ്ട് ഈ സംഭവം, അന്ന് ഞാന്‍ ചെറുപ്പം. ഭയമായിരുന്നു ഈ രണ്ടു കഥാപാത്രങ്ങളെയും അന്നൊക്കെ. അതിഭയാനകമായ ആ സംഭവത്തെ തമാശകലര്‍ന്ന വിവരണത്തിലൂടെ വക്കീല്‍ പറഞ്ഞു.... അറിയാതെ ചിരിച്ചുപോയി.
      January 28 at 1:59pm ·  ·  5
    • Manu Corona എല്ലാം കൊള്ളാം ദേ ദിത് ,,,"എന്തായാലും കേസ് വെറുതെ വിട്ടു " വിസ്വസിക്കെലെ വക്കീലേ വിസ്വസിക്കുകേല ,,,,,,,,,, ഹ ഹ
      January 28 at 2:04pm ·  ·  9
    • Shaji SilvaFr കൊന്‍സ്ടീ ഐതീഹമാല, വാല്യം 101
      January 28 at 2:11pm ·  ·  9
    • Alosious William വക്കീലെ എന്തോരമിട്ട ഈ പൊട്ടിച്ചത്... വര്‍ക്കി തുരുമ്പിച്ച വാള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കുക...
      January 28 at 2:29pm ·  ·  7
    • Mp Manojkumar തണുത്തുപോയ വാണം ചട്ടിയിലിട്ടു വറുത്ത ഒരു വിദ്വാനെ എനിയ്ക്കറിയാം.അദ്ദേഹത്തിന്റെ പേരക്കുട്ടി ഫേസ്ബുക്കിലെ വലിയ പുള്ളിയാണ്.
      January 28 at 2:35pm ·  ·  10
    • Dominic Samuel vakeele, you 'became' like Bepur sulthan!
      January 28 at 4:02pm ·  ·  3
    • Ashok Kartha Constantine Yohannan നെതിരെ ഞാൻ കൊടുത്ത കേസ് എന്നാണു അവധിക്ക് വച്ചിരിക്കുന്നെ, വക്കീലേ?
      January 28 at 5:14pm ·  ·  5
    • Ashok Kartha വാണക്കേസ് വാദിച്ചത് Mp Manojkumar വക്കീലാനോ?
      January 28 at 5:15pm ·  ·  6
    • Mp Manojkumar വാണക്കേസിന്റെ ഫീസ് തന്നിട്ടില്ലല്ലോ കർത്താജീ ?
      January 28 at 5:17pm ·  ·  5
    • Ashok Kartha Mp Manojkumar അതു ചട്ടീലിട്ട് വറുത്ത് പോയില്ലെ? എതിർഭാഗം മാവോയാണോ വാദിച്ചത്? ചട്ടിയുടെ ഉടമയുടെ?
      January 28 at 5:20pm ·  ·  5
    • Mp Manojkumar തൊണ്ടി കണ്ടെത്താൻ പ്രോസിക്യൂഷനു സാധിച്ചില്ല.
      January 28 at 5:21pm ·  ·  5
    • Ashok Kartha Mp Manojkumar : ഹഹഹഹാ..... അങ്ങനെ പറയരുത്. തൊണ്ടിക്കിപ്പോൾ 10-16 വയസ്സായിക്കാണില്ലെ? പിന്നെന്താ കണ്ടെത്താൻ പ്രയാസം. ഹല്ലേ, വക്കീലന്മാരുടെ ഓരോ ഹുങ്ക്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാ കളി?
      January 28 at 5:29pm ·  ·  7
    • Madhu Soodanan മനോജ് ജീ ആ കൊച്ചു മോന്റെ തലയിൽ പൂടയുണ്ടോ? FB യിലൊന്ന് തപ്പി നോക്കാനാ....
      January 28 at 5:33pm ·  ·  7
    • Mp Manojkumar ഹഹ
      January 28 at 5:35pm ·  ·  4
    • Ashok Kartha Madhu Soodanan : കാണാതിരിക്കില്ല. മനോജ് വക്കീലിന്റെ ഫോട്ടോ കണ്ടാലറിയാം.
      January 28 at 5:36pm ·  ·  5
    • Mp Manojkumar കനത്ത ആക്രമണമാണല്ലോ !!?
      January 28 at 5:38pm ·  ·  5
    • Mp Manojkumar ക്ലൌട്ട് 71 ന്റെ ചിലവു കിടപ്പൊണ്ടേ !
      January 28 at 5:39pm ·  ·  4
    • Madhu Soodanan ചിലവൊക്കെ തരാം,രഹസ്യം രഹസ്യമായിരിയ്ക്കട്ടെ..:)
      January 28 at 5:40pm ·  ·  4
    • Ashok Kartha Madhu Soodanan: അപ്പോ യഥാർത്ഥ പ്രതിയെക്കിട്ടി Mp Manojkumar വക്കീലെ. ആദ്യം തലയിൽ പൂടയുണ്ടോ എന്നൊരു ചോദ്യം. പിന്നെ ചെലവ് ചെയ്യാമെന്നും. കക്ഷി അന്നു നാടു വിട്ടതാ. ഇപ്പോ വിദേശത്താ. ഒറ്റക്കണ്ടിഷനേയുള്ളു. കേസ് രഹസ്യമായി വക്കണം. റീഓപ്പൻ ചെയ്യരുത്. പറ്റുമോ വക്കീലെ.
      January 28 at 5:42pm ·  ·  5
    • Madhu Soodanan എല്ലാത്തിനും മൂന്നാമനും വക്കീലും വേണം...രക്ഷയില്ലാ...:)
      January 28 at 5:44pm ·  ·  5
    • Mp Manojkumar നോക്കാം.
      January 28 at 5:45pm ·  ·  5
    • Mp Manojkumar മധുസൂദൻ ജി കടന്നു !!
      January 28 at 5:51pm ·  ·  5
    • Helbin Fernandez ഇവിടെ ഓരോരുത്തര്‍ കംമെന്റുന്നത്തത് KLOUT ഇന്റെ പോയിന്റ്‌ നോക്കിയാനല്ലേ???.. കരതാ മാഷ്‌ തരൂരിനോപ്പോം ഉണ്ടല്ലോ????
      January 28 at 6:15pm ·  ·  5
    • Madhu Soodanan പൂട തപ്പിപ്പോയതാ...
      January 28 at 6:16pm ·  ·  2
    • Madhu Soodanan കോൺസി ജി വക്കീൽ പണിയ്ക്കിടെ എഴുതണം. ഒരു കഥാ തന്തു കിട്ടിയാൽ 'വല്ലഭനു പുല്ലുമായുധം' എന്നത് പോലെയാണു....
      January 28 at 6:22pm ·  ·  3
    • Berwin Lazer Poulin i think it was sasi and gilbert who were involved in that...Gilbert still has few glass pieces on different parts of his body and every now then he visits the medical college to remove it...anyway, Gilbert is happily married, has a nice home and both kids studying well...
      January 29 at 12:51am ·  ·  4
    • Manu Corona വക്കീലേ നിങ്ങളും എന്നെപ്പോലെ തന്നെ ,,, വിയര്‍ത്തു കുളിച്ചു റൂമില്‍ വന്നാലും നടന്നു പോയി ഫാനിന്റെ സ്വിച്ച് ഇടാനുള്ള മടി കാരണം ആ ചൂട് അങ്ങ് സഹിക്കും ,,,,,, അമ്പോ ഒരേ മനസുള്ള കൂട്ടുകാര്‍
      January 29 at 8:58pm ·  ·  1
    • Dileep S Nair വക്കിൽ സാറേ നന്ദി, പിടിരുത്തി വായിപ്പിക്കുന്ന രജനാ ശൈലി...സൂപ്പർ ഉമ്മ ഉമ്മ ഉമ്മ.....
      February 1 at 1:11pm ·  ·  1

No comments:

Post a Comment