Monday 6 February 2012

ഗ്രാമ്ഷിയും പീജിയും പിന്നെ പാലോട് രവിയും


വിഖ്യാത ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ഗ്രാമ്ഷിയെ വായിക്കുമ്പോള്‍ ഞാന്‍ നമ്മുടെ പീജി .ഗോവിന്ദ പിള്ളയെ ഓര്‍മിക്കും.എന്തെന്നാല്‍ കേരളത്തിന്‌ എന്തിനു സാക്ഷാല്‍ ഈഎമ്മെസിനു പോലും ഗ്രാമ്ഷിയന്‍ ചിന്തകള്‍ പരിചയപ്പെടുത്തുന്നത് പീജിയാണ് വിഷയം നോക്കാതെയുള്ള വായനയും ചരിത്രത്തോടുള്ള സൈദ്ധാന്തിക സമീപനവും ചിലപ്പോള്‍ പീജിയെ ഈഎമ്മെസ്സിനു സമനോ അതിനു മേലെയോ പ്രതിഷ്ഠിക്കാന്‍ തോന്നിപ്പിക്കും എന്നാല്‍ പീജിയുടെതായ ചില പ്രത്യേക കയ്യിലിരിപ്പുകള്‍ കാരണം അദ്ദേഹത്തിന് പാര്‍ട്ടിയുടെ പ്രതിദിന നോടീസായ ദേശാഭിമാനിയില്‍ കോളം എഴുത്തുകാരനായി ചുരുങ്ങേണ്ടി വന്നു        എന്നാല്‍ പണ്ടൊരു കാലത്ത് പാര്‍ട്ടി അദ്ദേഹത്തെ പാര്‍ലമെന്ററി രംഗത്തേക്ക് ആലോചിച്ചിരുന്നു .അങ്ങനെ ഇരിക്കെ ഇടതു തരംഗം ആഞ്ഞു വീശിയ ഒരു നിയമ സഭാ തെരഞ്ഞെടുപ്പു അദ്ദേഹത്തെ അന്നത്തെ ഇടതു ശക്തി ദുര്‍ഘമായ നെടുമങ്ങാട്‌ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു .താരതമ്യേന ദുര്‍ബലനായ പാലോട് രവി എന്ന ചെറുപ്പക്കാരനാണ് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി പീജി തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങും മുന്‍പ് അന്നത്തെ ജില്ലാ സെക്രടറി കാട്ടായിക്കോണം ശ്രീധര്‍ പീജിയെ വിളിച്ചു നന്നായി ഉപദേശിച്ചു .നമ്മുടെ മണ്ഡലം ഒക്കെ ശരി തന്നെ പക്ഷെ ,ചുമ്മാ കണ കൊണ സംസാരിക്കരുത് .പീജി ഉവ്വ  ഉവ്വ  എന്നൊക്കെ സമ്മതിച്ചു ആളുകളുമായി നന്നായി ഇടപഴകണം,പീജി ;ഉവ്വ പ്രചരണം തുടങ്ങി ;നെടുമങ്ങാട്‌ മാര്‍ക്കറ്റാണ് വേദി കാട്ടായികൊനതിന്റെ നിര്‍ദ്ദേശം മാനിച്ചു പീജി മാര്‍ക്കറ്റില്‍ ഇറങ്ങി കൂടെ ഒരു എല്‍സി മെമ്പര്‍ ഉണ്ട് അവിടെ ഒരു സ്ത്രീ മീന്‍ വില്‍ക്കുന്നു ;പീജി വളരെ സന്തോഷത്തോടെ ചോദിച്ചു  ''മത്സ്യ വിപണനം ആണല്ലേ ഉപജീവന മാര്‍ഗം ''പാവം സ്ത്രീ ഒരു നിലവിളി പോലെ ചോദിച്ചു ''എന്തരു  എന്തരു ''എല്സീ മെമ്പര്‍ തര്‍ജമ ചെയ്തു ''മീന്‍ വിറ്റു ജീവിക്കുന്നോന്നു ''അവരുടെ ശ്വാസം നേരെ വീണു സ്ത്രീ പറഞ്ഞു ''തന്നെ തന്നെ ''പീജി അടുത്ത വെടി പൊട്ടിച്ചു ''മത്സ്യ വിപണനം ചെയ്തു കിട്ടുന്ന തുച്ചമായ വരുമാനം താങ്കളുടെ അപരിമിതമായ ഗാര്‍ഹീക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തം ആണോ ''അത്യാവശ്യം ക്രോയോഷ്യന്‍ ഭാഷ പോലും മനസിലാകുന്ന ആ സ്ത്രീയ്ക്ക് ഈ ലാംഗേജു മനസിലായില്ല.അവര്‍ വീണ്ടും നിലവിളിച്ചു ''എന്തരു...എന്തരു.....എല്‍സി പിന്നെയും ഇടപെട്ടു ''മീന്‍ വിറ്റാ വീടു ചെലവിനു തെകയുമോന്നു ''ഓ ഓ അങ്ങനേക്കെ കഴിഞ്ഞു പോണു അപ്പീ ''അവര്‍ക്ക് കുരു പൊട്ടാറായി.പീജി വിടാന്‍ ഭാവം ഇല്ല ''പ്രസ്ഥാനത്തെ നിങ്ങള്‍ സഹായിച്ചാല്‍ ,ഒരു നവ യുഗത്തിന്റെ ശംഖ് ഒലിയും ആയി പ്രസ്ഥാനം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും ''മീന്‍കാരി ക്ഷോഭിച്ചു ;ഈ അമ്മാവന്‍ ഇത് എന്തരു അപ്പീ പെണ്ണുങ്ങള്‍ടെ അടുത്ത് അനാവശ്യം പറയണത് ''എല്‍സി പിന്നെയും സമാധാനിപ്പിച്ചു എന്തരു ആവശ്യത്തിനും പാര്ട്ടിക്കാര് കൂടെ കാണുമെന്നാണ് ഈ അണ്ണന്‍ പറേന്നത്‌ ''ഓ ഓ തമ്മേച്ചു തമ്മേച്ചു ഒന്ന് പായി തരാവാ ''മീന്‍കാരി കാല് പിടിക്കും പോലെ പറഞ്ഞു      റിസള്‍ട്ട് വന്നു ,നേര്ച്ച കോഴി പോലെ വന്നു നിന്ന പാലോട് രവി പാട്ടും പാടി ജയിച്ചു .രവി പിന്നീട് നിയമ സഭയില്‍ നിന്ന് ഇറങ്ങിയിട്ടില്ല ,പീജി കേറിയിട്ടും     കടപ്പാട് ;ബാബു പോള്‍ IAS

No comments:

Post a Comment