Monday 6 February 2012

ഡോമിനികിന്റെ ആങ്കിള്‍


കുറച്ചു വര്ഷം മുന്‍പ് ഞങ്ങള്‍ ചിലര്‍  നാട്ടിലെ യുവജന നേതൃത്വം യുഗങ്ങള്‍ ആയി കയ്യടക്കി വച്ചിരിക്കുന്നു എന്ന് ഒരു ആരോപണം ഉണ്ടായിരുന്നു
 തെറ്റാണ്......
 എന്നാല്‍ ചില വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം അതൊക്കെ പിന്നീട് ഒഴിയേണ്ടി വന്നു...
 പിന്നീട് നേതൃത്വത്തില്‍ വരുന്നത് നമ്മുടെ ഡോമിനികും മറ്റുമാണ്
 എന്നാല്‍ കസേര വിട്ടു ഞങ്ങള്‍ എവിടെ പോകാന്‍
 പിന്‍ സീറ്റ് ഡ്രൈവിംഗ് ആകാം എന്ന് ഞങ്ങള്‍ ഫുല്ജിനെ പോലെ അല്ല  ,അന്ന് ഡോമിനികിന് ''ഇച്ചിരി'' ബുദ്ധിയുണ്ട്
 പിന്‍ സീറ്റ് ഡ്രൈവിംഗ് വേണ്ടാ  എന്ന് ഡോമിനിക് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാം എന്ന് ഡോമിനിക് കടും പിടുത്തം പിടിച്ചു
 അന്നൊരു പുതിയ അച്ഛനാണ് പള്ളിയില്‍.  ഞങ്ങടെ മൂരാച്ചി സ്വഭാവം ഡോമിനിക് വിശദീകരിച്ചു കൊടുത്തു
പാവം ഡോമിനികിന് അച്ഛന്‍ പുതിയത് ആണെങ്കിലും ,അച്ഛനും ഞാനും പണ്ടേ ലോഹ്യക്കാര്‍ ആണെന്ന് ഡോമിനികിന് അറിയില്ലായിരുന്നു
 അച്ഛന്‍ നമ്മളെ കയ്യോടെ കാര്യം അറിയിച്ചു
 അന്ന് ഞാന്‍ അച്ഛന് ചെറിയ ട്യൂഷനോക്കെ കൊടുത്തിട്ട് ഒന്നും അറിയാത്ത പോലെ വീട്ടില്‍ പോയി അച്ഛന്‍ ഡോമിനികിനെയും പാര്‍ടിയെയും വിളിച്ചു ചൂടായി
 ''എന്ത് ബിഷപ്പിന്റെ വലം കയ്യും ,കേരള ക്രിസ്തീയ സഭകളുടെ രോമാഞ്ചവും ആയ കൊന്‍സ്ടന്‍ ടൈനെ ഒഴിവാക്കി ഇവിടെ ഒരു പുല്ലും വേണ്ടാ ....''ന്യൂ ഇയര്‍ പരിപാടികള്‍ ക്യാന്‍സല്‍ ചെയ്യുകയാണ് ,കേസീ ബീസീടെ ഉത്തരവ് വന്നിട്ടുണ്ട് ''
ഡോമിനികും പാര്‍ട്ടിയും വെരണ്ടു പോയി  ഇവിടെ മുറി ബീഡിയും വലിച്ചു നടക്കുന്ന ഈ കൊന്‍സ്ടന്‍ ടൈന്‍ എന്ന് ഇതൊക്കെ ആയി എന്ന് അവര്‍ക്ക്  മനസ്സിലായില്ല
ഞങ്ങള്‍ അദ്ദേഹത്തെ പോയി വിളിക്കാം എന്ന് ഡോമിനിക് ,അത് ഉടന്‍ വേണമെന്ന് അച്ചന്‍
അദ്ദേഹം ഇല്ലാതെ പരിപാടിയെ പറ്റി ചിന്തിക്കയേ വേണ്ടെന്നും അച്ചന്‍ പറഞ്ഞു 
ഡോമിനിക് തന്നെ എന്നെ പോയി വിളിക്കണം എന്നും അച്ചന്‍ നിര്‍ബന്ധിച്ചു  അതും എന്റെ ട്യൂഷന്‍ ആയിരുന്നു
 ഡോമിനികിനു ഇത്തിരി ഉടായിപ്പ് വേല കയ്യില്‍ ഉണ്ട് എന്ന് എനിക്ക് അറിയാം ..
.എന്നെ തെരക്കി വന്നു കണ്ടില്ല എന്ന് വരെ പറഞ്ഞു കളയും
ഞാന്‍ അതുകൊണ്ട് ഡോമിനിക് അടക്കം സകലര്‍ക്കും കാണാവുന്ന തരത്തില്‍ സംഭവ സ്ഥലത്ത് പോയി നിന്ന് കൊടുത്തു.
  ഡോമിനിക് അരികില്‍ വന്നപ്പോള്‍ ഞാന്‍ കുറച്ചു കൂടി സീരിയസ് ആയി ആലോചനയില്‍ മുഴുകി അന്ന് നമ്മടെ ബെര്ബിന്റെ ചേട്ടന്‍ ജസ്റ്റിന്‍ ആണ് എന്റെ വലം കൈ 
ഡോമിനിക് വന്നു മുരടനക്കി ചേട്ടാ ....എന്നൊക്കെ വിളിച്ചു ,
ഞാന്‍ കുലുങ്ങുന്നില്ല ,
പന്ത് എന്റെ കോര്‍ട്ടില്‍ ആണല്ലോ നമ്മള്‍ അന്ന് LLB  കഴിഞ്ഞു വക്കീല്‍ ആയതിന്റെ ചെറിയ അല്പത്തരം ഉണ്ട്
 ജസ്റിന്‍ രഹസ്യമായി ഡോമിനികിനോട് പറഞ്ഞു ചേട്ടാ ,എന്നല്ല സാര്‍ എന്ന് വിളിക്കണം
 ഡോമിനിക് ദയനീയമായി വിളിച്ചു ''സാര്‍ .........
.ഞാന്‍ കുലുങ്ങി എന്നായി ''ആ ആരിത് ഡോമിനികോ,ഞാന്‍ നാളത്തെ ഒരു murder  കേസിന്റ്റെ ലാ പൊയന്റ്സ് ആലോചിക്കയായിരുന്നു '' എന്റെ അല്‍പ്പത്തരം ഡോമിനിക്കിനു മനസ്സിലായി
 അദ്ദേഹം ഭവ്യത വിടാതെ പറഞ്ഞു
 ''സാര്‍ ഞങ്ങളുടെ പരിപാടിയുമായി സഹകരിക്കണം ''ഞാന്‍ വെയിറ്റ് ഇട്ടു ഏയ്‌ നമുക്ക് അതിനൊന്നും സമയമില്ല ഇനി വെയ്റ്റ് ഇട്ടാല്‍ അവന്‍ വിട്ടു പോകും
എന്നാലോ ഒരു പണി കൊടുക്കാതെ കീഴടങ്ങാനും പറ്റൂല ഞാന്‍ തുടര്‍ന്ന് ''സമയം അത് ഞാന്‍ ഉണ്ടാക്കാം ,നാടിന്റെ കാര്യം അല്ലെ...
 പക്ഷെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ശരിയായ ദിശാബോധം ഇല്ല ഡോമിനിക് തല ചൊറിയാന്‍ തുടങ്ങി ഓള്‍ഡ്‌ പാര്‍ടിയെ പോലെ ഞാന്‍ തുടര്ന്നു,...
കുട്ടികള്‍ക്ക് പ്രത്യുല്പന്നമതിതം കുറവാണ് ,സര്‍ഗ്ഗ ശേഷി തീരെ ഇല്ല ,ക്രിയാത്മകത നന്നേ കുറവ് .....
.പുള്ളിക്ക് ഒന്നും മനസിലായില്ല ,എന്നെ പിണക്കാനും വയ്യ ഡോമിനിക് ആദരവോടെ ചോദിച്ചു ''എന്താണ് ഉദ്ദേശിക്കുന്നത്....
 അവിടെ പത്തു മുപ്പതു മുള കൂട്ടി ഇട്ടിട്ടുണ്ട് ,അത് അവിടെ കുഴിച്ചു ഇടാനുള്ളതാണ് അത് എനിക്ക് അറിയാം .എന്നാല്‍ ഞാന്‍ പറഞ്ഞു
 ''ഡോമിനിക് ,ഈ മുളകള്‍ എന്തിനാണ് ഇവിടെ കൂട്ടി ഇട്ടിരിക്കുന്നത് ,അതിന്റെ ആവശ്യം എന്താണ് ?ഞാന്‍ രോഷം കൊണ്ടു,പറയൂ ....
,പുള്ളി ഒന്ന് പരുങ്ങി,അത് പിന്നെ ,......
ഞാന്‍ ചൂടായി ''പുതിയ തലമുറയ്ക്ക് ദിശാബോധം ഇല്ല അത്ര തന്നെ
 ഞാന്‍ ഇപ്പോള്‍ തന്നെ മാറ്റി ഇടാം ...,ഡോമിനി പൊരി വെയിലത്ത്‌ മുള ചുമക്കാന്‍ തുടങ്ങി
 മുള ചുമന്നു വിയര്‍ത്തു നാറി ഡോമിനിക് പിന്നെയും വന്നു
 അപ്പുറത്ത് പത്തമ്പത് പ്ലാസ്റിക് ചെയര്‍ അടുക്കി വച്ചിരിക്കുന്നു ഞാന്‍ ചോദിച്ചു ആ ചെയറുകള്‍ അവിടെ എന്തിനാണ് കൂട്ടി വച്ചിരിക്കുന്നത്...
 ,അത് ആവശ്യക്കാര്‍ക്ക് എടുത്തു ഇരിക്കാനാണ് ,അതും എനിക്ക് അറിയാം ഡോമിനിക് ചെയര്‍ എടുക്കാന്‍ ഓടി
എപി ജോണ് എന്ന ചേട്ടന്‍ അതുവഴി വന്നു അദ്ദേഹം എന്നോട് ചോദിച്ചു
 ''ഈ പയ്യന് വട്ടു പിടിച്ചാ, ചുമ്മാ വെയിലത്ത്‌ കെടന്നു ഓടുന്നു ''
ഡോമിനിക് കിതചോണ്ട് വന്നു നിന്നു,ഞാന്‍ നോക്കിയിട്ട് ഇനി ഒന്നും ചെയ്യിക്കാന്‍ ഇല്ല എന്റെ നോട്ടം സ്റ്റെജിലേക്ക് നീണ്ടു ,
....ഈ സ്റ്റേജ് .....അതിന്റെ ആങ്കിള്‍ അത് കരക്റ്റ് അല്ല
 ഡോമിനികിന്റെ കുരു പൊട്ടി ''എനിക്ക് സ്റ്റേജില്‍ കയറാന്‍ വയ്യ ''
ഞാന്‍ അതില്‍ കേറി പിടിച്ചു അതാണ്‌ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് വയ്യ ,ഒന്നിനും വയ്യ ,ഇത് ശരിയാവൂല ഞാന്‍ പിണങ്ങാന്‍ തുടങ്ങി
 ഡോമിനിക് കാലു പിടിക്കും പോലെ പറഞ്ഞു ''നേരം വെളുക്കും മുന്‍പ് ആങ്കിള്‍ ശരിയാക്കാം ദയവായി സഹകരിക്കണം
 ''ഓക്കേ ഓക്കേ ശരി ആയിക്കോട്ടെ എന്ന് പറഞ്ഞു ഞാന്‍ പോയി
 സത്യത്തില്‍ ഞാന്‍ അത് അപ്പോള്‍ തന്നെ മറന്നു
ഞാന്‍ പോയി കിടന്നു സുഖമായി ഉറങ്ങി
 പാതിരാത്രി ഒരു മൂന്നു മണി ആയികാണുംവീടിനു പുറത്തു ഒരു തട്ടും മുട്ടും ,ഞാന്‍ ജനല്‍ തുറന്നു പുറത്തു നോക്കി നാലഞ്ചാള്‍ക്കാര്‍ പുറത്തു പെരുമാറുന്നുണ്ട്
 ഞാന്‍ ഒച്ച എടുത്തു ആരടാ അവിടെ.........
 ഇരുട്ടില്‍ നിന്നും പരിചയമുള്ള ഒരു ശബ്ദം ''സ്റ്റേജിന്റെ ആങ്കിള്‍ എങ്ങോട്ട് ആണെന്ന് പറഞ്ഞു തരാമോ
 "എനിക്ക് കലി കേറി ..
അവന്റെ .......ന്റെ ആങ്കിള്‍ ..ഓടീനെടാ........
പുറത്തു കുറച്ചു കരിങ്കല്ലുകള്‍ കൂട്ടി ഇട്ടിരിക്ക ആയിരുന്നു ആരൊക്കെയോ തല്ലിചതഞ്ഞു വീഴുന്നതും ഓടുന്നതും കാണാമായിരുന്നു
 ഞാന്‍ വീണ്ടും കിടന്നു ഉറങ്ങി
 പിറ്റേന്ന് വൈകുന്നേരം ഡോമിനികിന്റെ ക്ഷണം സ്വീകരിച്ചു ഞാന്‍ യോഗത്തിന് പോയി
 പുള്ളി മുഖത്തും കാലിലും കയ്യിലും കെട്ടും ഒക്കെ വച്ച് നില്പുണ്ട് ഞാന്‍ സ്നേഹത്തോടെ ചോദിച്ചു എന്ത് പറ്റിഡോമിനിക് ....
.ഡോമിനിക് ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു '' ഒരു ആങ്കിള്‍ നോക്കിയതാണ് '' 
 ·  ·  · Share
  • You, Dominic SamuelHudson Sunny Gomez and Manu Corona like this.
  • 1 share
    • Manu Corona ‎.എന്നെ തെരക്കി വന്നു കണ്ടില്ല എന്ന് വരെ പറഞ്ഞു കളയും
      ഞാന്‍ അതുകൊണ്ട് ഡോമിനിക് അടക്കം സകലര്‍ക്കും കാണാവുന്ന തരത്തില്‍ സംഭവ സ്ഥലത്ത് പോയി നിന്ന് കൊടുത്തു.
      December 30, 2011 at 8:49am ·  ·  3
    • Manu Corona ഇനി ലോ കോളേജു മാഹാത്മ്യങ്ങള്‍ എഴുതൂ , ശരിക്കും ചിരിച്ചുപോയി , ഇപ്പോഴും ആങ്കിള്‍ എന്ന് കേട്ടാല്‍ എതുരക്കതിലാനെലും ഡൊമനിക് ഞെട്ടും ഹി ഹി
      December 30, 2011 at 8:51am ·  ·  3
    • Hudson Sunny Gomez ഈ അങ്കിളിന്റെ ആങ്കില്‍ ഭയങ്കരം തന്നെ .,
      December 30, 2011 at 8:51am ·  ·  1
    • Helbin Fernandez Dominic ippol urakkathilaanu.. Unarnnaludane prathikarikkum ennu pratheekshikkunnu
      December 30, 2011 at 9:28am via mobile ·  ·  3
    • Dominic Samuel evide njan anneyuthiya nadakam....ellam sahikam att nottundakiya aa nadakathe pullupole valicherinjitu 'profsinal nadaka krith' clemintine kondu nadakam rejich samvidhanam cheythille?....enit enne ashwasipikan moonum kudi oru dialogum 'ninte ashayam thanne' aa nadakathintethenum.....kapalikanmar,,,,,!
      December 31, 2011 at 12:54am ·  ·  2
    • Constantine Yohannan manu,athu kadhakal athi saagaram aanu ;5 volume enkilum venam,ennaalum nokkaam
      December 31, 2011 at 6:07am · 
    • Helbin Fernandez വക്കീലെ ടോമിക്കിന്റെ ആങ്കിള് വക്കീല് അടിച്ചു ശരിയാക്കി...പക്ഷെ ടോമിന്ക്കിന്റെ നാടകം അടിച്ചു മാറ്റിയതിനെ കുരിചെന്ത പ്രതികരിക്കാത്തത്.??? ഡൊമിനിക്കിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേല്‍ കൈ വച്ചത് ശരിയായില്ല...ഡൊമിനിക്ക് അന്ന് നാടകത്തിനു പാട്ടെന്ട് എടുത്തിരുന്നെങ്കില്‍ വക്കീലിന്റെ ഗതി അതോ ഗതി അകില്ലയിരുന്നോ?
      January 7 at 12:51am ·  ·  3
    • Constantine Yohannan helbin,oru kaattil orotta SIMHAM mathi
      January 7 at 11:36am ·  ·  3
    • Helbin Fernandez Appol dominikum fulgeenum simghangal aanennu sammathichu.
      January 7 at 11:37am ·  ·  3

No comments:

Post a Comment