Monday 6 February 2012

അര്‍ബാബ് കഫീല്‍ ഹട്സന്‍ വെണ്ട്രോ


ഏതാനും വര്ഷം മുന്‍പ് ആണ് ....
.തിരുവനന്തപുരത്ത് ഹൈ കോടതി ബെഞ്ചിനു വേണ്ടി ബഹുജന പ്രക്ഷോഭം നടക്കുന്നു .സമരത്തിന്റെ ഒരു ഘട്ടത്തില്‍ റിലേ നിരാഹാരം തുടങ്ങി.  ഏതാണ്ട് ഒരു വര്ഷം റിലേ തുടര്‍ന്നപ്പോള്‍ പട്ടിണി കിടക്കാന്‍ ആളെ കിട്ടാതെ ആയി.  പിന്നെ ആളെ പിടിക്കാന്‍ നെട്ടോട്ടം ആയി.  ഈ ഞാന്‍ പോലും രണ്ടു പ്രാവശ്യം നിരാഹാരം കിടന്നു,  അതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പുറത്തു വിടുന്നില്ല.
                            അങ്ങനെ ഇരിക്കെ ഒരു നാള്‍ സമര സമിതി ആപ്പീസില്‍ ഒരാള്‍ നിരാഹാരം കിടക്കാന്‍ സ്വയം സന്നദ്ധത അറിയിച്ചു വന്നു കേറി.  ഞങ്ങള്‍ ഒക്കെ അന്തം വിട്ടു പോയി.  എന്നെ പോലെ വിചിത്ര നാമം പേറുന്ന അദ്ദേഹത്തെ "കൈ കാര്യം "ചെയ്യാന്‍ എന്നെ തന്നെ ഏല്‍പ്പിച്ചു.
            പേര് ഹട്സന്‍ സണ്ണി ഗോമസ് ല്ല ദു തന്നെ നമ്മടെ ഹട്സന്‍ ജി .
അന്നാണ് ഞാന്‍ ജീയെ ആദ്യമായി കാണുന്നതും പരിചയപെടുന്നതും.  അഞ്ചു മിനിറ്റ് സംസാരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി.  ഇത് നമ്മടെ പഴേ കുട്ടി ശങ്കരന്‍ ആണ്  ,ഇപ്പോള്‍ ശങ്കര്ജീ  പുള്ളിക്ക് കര യോഗത്തിന്റെ സ്വീകരണം കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്
                ഞാന്‍ ഒരു വലിയ ഗ്രന്ഥം എടുത്തു നിവര്‍ത്തി.  ഹോ, നിരാഹാരം കിടക്കാന്‍ ആള്‍ക്കാരുടെ ക്യൂ ആണ് ,ഡേറ്റ് ഇല്ലാ............
            ഹട്സന്റെ മുഖം വാടി (വാടണമല്ലോ) ഞാന്‍ നിരാശയോടെ പറഞ്ഞു താങ്കള്‍ക്കു നിരാഹാരം കിടക്കാന്‍ ഇപ്പോള്‍ അവസരം തന്നാല്‍ പല പ്രമുഖരും പിണങ്ങും ,.........
ഹട്സന്‍ നിരാശയോടെ മുഖം കുനിച്ചു (കുനിക്കണമല്ലോ)
ഞാന്‍ പറഞ്ഞു "പരിഹാരം ഉണ്ടാക്കാം , ഇവിടെ ഇരുന്നു സംസാരിച്ചാല്‍ ശരി ആകൂല നമുക്ക് ഒരു അല്പം മാറി ഇരുന്നു സംസാരിക്കാം. ഹട്സന്‍ റെഡി ഞാന്‍ , വള്ളക്കടവ് മുരളി എന്ന വക്കീല്‍ ,ഹട്സന്‍ മൂവരും സഫാരി എന്ന ബാറിലേക്ക് വണ്ടി വിട്ടു.
             ബക്കാര്‍ഡി എന്ന മദ്യവും ചെമ്മീന്‍ വറുത്തതും വരുത്തി കഴിപ്പ്‌ തുടങ്ങി ഹട്സന്‍ കാര്യം നടക്കുമോ എന്ന് തീര്‍ച്ച ആകാത്തത് കൊണ്ട് ആകണം കൊതിയോടെ നോക്കുന്നത് അല്ലാതെ കുടിക്കുന്നില്ല .
കുടിക്കു ഇടയില്‍ ഞാന്‍ ഹട്സനെ പയ്യെ ചികയാന്‍ തുടങ്ങി അത്താപാടി ആണോ എന്ന് അറിയണമല്ലോ.
 കുഴപ്പം ഇല്ല കുവൈറ്റില്‍ കവറിംഗ് ആഭരണങ്ങള്‍ വില്‍ക്കുന്ന ഒരു കട സ്വന്തം ആയി ഉണ്ട് . കടയില്‍ രണ്ടു മൂന്നു സ്റ്റാഫ് ഉണ്ട് കാര്യം ഓക്കേ.
                 ഞാന്‍ പയ്യെ കുട്ടി ശങ്കരനെ ഇച്ചിരി പൊക്കാന്‍ തുടങ്ങിശകലം പൊക്കി കൊടുത്തപ്പോള്‍ ഹട്സന്‍ ജി നിലത്തു ഒന്നും നിക്കില്ല എന്ന് ആയി. ചെറുതും വലുതും ആയ പുളു ഒക്കെ തട്ടി വിട്ടു തുടങ്ങി.
             കുവൈറ്റിലെ പുവര്‍ ഇന്ത്യന്‍സ് തന്നെ കഫീല്‍ ഹട്സന്‍ എന്നാണു വിളിക്കുന്നത്‌ എന്ന് ആദ്യം വച്ച് കാച്ചി.  വലിയ അറബികള്‍ തന്നെ അര്‍ബാബ് ഹട്സന്‍ എന്ന് വിളിക്കും എന്ന് കൂടി തട്ടി വിട്ടു .കുവൈറ്റ്‌  ഗവണ്മെന്റിന്റെ റിക്കാര്‍ഡില്‍ തന്റെ പേര് ഷേക്ക്‌ ഹട്സന്‍ ബിന്‍ സണ്ണി അല്‍ ഗോമസ് എന്നാണു എന്ന് വരെ ഹട്സന്‍ ജി പറഞ്ഞു വച്ചു.
                കുവൈറ്റ്‌ ഷേക്ക്‌ തന്റെ മകന്റെ കല്യാണത്തിന് സൗദി ഷേകില്‍ നിന്ന് സ്ത്രീ ധനം ആയി ആവശ്യപെട്ടത്‌ ഹട്സന്റെ കടയിലെ 500 പവന്‍ കവറിംഗ് ഗോള്‍ഡ്‌ ആണ് എന്ന് കൂടി ഹട്സന്‍ ജി വീമ്പു പറഞ്ഞതോടെ ഞാനും മുരളിയും ഫിറ്റായി.
               ഉടന്‍ ഞങ്ങള്‍ക്ക് തിരക്ക് കൂടി ,നാല് ബക്കാടിയും ഓരോ പ്ലേറ്റ് ചെമ്മീനും  വിഴുങ്ങി തൃപ്തര്‍ ആയ ഞങ്ങള്‍ ഹട്സന്‍ ജീയെ ചുമന്നു സമര സമിതി ആപ്പീസില്‍ കൊണ്ട് വന്നു
               രണ്ടു മൂന്നു ഉടായിപ്പ് ഫോണ്‍ വിളികള്‍ നടത്തിയ ശേഷം ഞാന്‍ ഹട്സന്‍ ജീടെ കൈ പിടിച്ചു കുലുക്കി. അഭിനന്ദനങ്ങള്‍....... ,താങ്കള്‍ക്കു ഇന്ന് ഇരട്ട സൌഭാഗ്യം സിദ്ധിച്ചിരിക്കുന്നു.
 നാളെ നിരാഹാരം കിടക്കാന്‍ സമര സമിതി താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു.  കൂടാതെ സമര സമിതിക്ക് 10000 രൂപാ സംഭാവന ചെയ്യാന്‍ ഉള്ള അസുലഭ ഭാഗ്യം കൂടി താങ്കള്‍ക്കു കൈ വന്നിരിക്കുന്നു.
              ഹട്സന്‍ ജി കോരി തരിച്ചു പോയി....
 രൂപാ പതിനായിരം എണ്ണി വാങ്ങി രസീതും കൊടുത്ത് നാളെ തയ്യാര്‍ ആയി വരാന്‍ ഏര്‍പ്പാട് ആക്കി ഹട്സന്‍ ജിയെ യാത്ര ആക്കി.
അടുത്ത ദിവസം രാവിലെ ഒരു കറുത്ത ഹാല്‍ഫ്‌ ഷൂ, ചുവന്ന വീതി കരയുള്ള മഞ്ഞ മുണ്ട് ,  കടും പച്ച ഷര്‍ട്ട് , നീല കൂളിംഗ് ഗ്ലാസ്  ,ഇതൊക്കെ ധരിച്ചു ഒരു ശര പൊളി മാലയും അണിഞ്ഞു,  ബ്രൂട്ടിന്റെ സ്പ്രേ വാരി പൂശി ഹട്സന്‍ ജി വന്നിറങ്ങി.
 ഞങ്ങള്‍ അദ്ദേഹത്തെ ആദര പൂര്‍വ്വം സമര പന്തലില്‍ കൊണ്ടിരുത്തി.
 ഒരു മാല ഇട്ടു..  ഹട്സന്‍ ജി വിടര്‍ന്നു ചിരിച്ചു.
                     അന്നത്തെ ബാര്‍ അസോസിയേഷന്‍ പ്രസിടന്റ്റ് ശ്രി.സീകേ .സീതാറാം ആരോടോ അടക്കം പറയുന്നത് ഞാന്‍ വ്യക്തം ആയി കേട്ടു.  "നിരാഹാരം കിടക്കാന്‍ ആരെയും കിട്ടാതെ കോന്‍സ്ടന്‍ ഏതോ പിച്ചക്കാരനെ ഒരുക്കി കൊണ്ടു വന്നു "
                  ഉദ്ഘാടനം കഴിഞ്ഞു അടുത്തത് എന്റെ ഊഴം ആണ് ഞാന്‍ മൈക്കിലൂടെ തീ തുപ്പി ,
പയ്യെ ഹട്സന്‍ ജീയിലേക്ക് കടന്നു .തലേന്ന് മാത്രം പരിചയപ്പെട്ട ഹട്സന്‍ ജീയെ ഞാന്‍ എന്റെ ആത്മ മിത്രം ആക്കി,  സഹപാഠിയും സഹ പ്രവര്‍ത്തകനും  ആക്കി ഉജ്വല പോരാളി ആക്കി.
                കീ കണ്ണിട്ടു ഞാന്‍ ഹട്സനെ നോക്കി.  ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു....
              അടുത്ത കലാ പരിപാടി മുദ്രാ വാക്യം വിളിയാണ്'' അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ സഖാവ് ഹട്സന് അഭിവാദ്യങ്ങള്‍ ''
ഹട്സന്‍ ജി എന്തു ചെയ്യണം പറയണം എന്ന് അറിയാതെ  വീര്‍പ്പു മുട്ടി.
  രാവിലത്തെ ചടങ്ങ് കഴിഞ്ഞു, ഞാന്‍ എന്റെ പാട്ടിനു പോയി
                                 അന്ന് ഉച്ചക്ക് ഞാന്‍ പതിവ് ഇല്ലാതെ തിരുവനന്തപുരത്തെ പ്രശസ്തം ആയ ബക്കറിന്റെ ബിരിയാണി കടയില്‍ നിന്ന് മട്ടന്‍ ബിരിയാണി കഴിക്കാന്‍ ഇടയായി  .ബിരിയാണി അമിതം ആയപ്പോള്‍ ഇത്തിരി കാറ്റ് കൊള്ളാന്‍ ഞാന്‍ സമര പന്തലില്‍ പോയി,
                     ഹട്സന്‍ ജി വിശന്നു കണ്ണും തള്ളി ഇങ്ങനെ ഇരിക്കയാണ് ഞാന്‍ പയ്യെ അടക്കം പറഞ്ഞു
           "ഒരു സുഹൃത്ത്‌ വിശന്നു ഇരിക്കുമ്പോള്‍ ഞാന്‍ എങ്ങനെ ഭക്ഷണം കഴിക്കും ഉച്ചക്ക് ഭക്ഷണം കഴിച്ചില്ല " ഹട്സ്ന്‍ ജി സ്നേഹത്തോടെ പറഞ്ഞു "ഏയ്‌ പോയി ഭക്ഷണം കഴിക്കൂ " ഞാന്‍ നിര്‍ബന്ധം പറഞ്ഞു 'വേണ്ടാ എന്ന് പറഞ്ഞാല്‍ വേണ്ടാ നാളെ മാത്രമേ ഇനി ഭക്ഷണം ഉള്ളൂ ' ഹട്സന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു ,തൊണ്ട ഇടറി "അതൊന്നും വേണ്ടായിരുന്നു "
               അടുത്ത ദിവസം രാവിലെ ഹട്സന്‍ ജി നിരാഹാരം അവസാനിപ്പിച്ചു പോകുമ്പോള്‍ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു  "എന്നെങ്കിലും കുവൈറ്റില്‍ വന്നാല്‍ എന്നെ വന്നു കാണണം.
 കുവൈറ്റില്‍ "അര്‍ബാബ് കഫീല്‍ ഹട്സന്‍ വേണ്ട്രോ" (വലിയ മുതലാളി ഹട്സന്‍ സാര്‍ എവിടെ )എന്ന് വേണം ചോദിക്കാന്‍
.ഇത് ഒരു കടലാസ്സില്‍ ഹട്സ്ന്‍ ജി എഴുതി തന്നു.  ഇന്നും ഞാന്‍ അത് ഒരു നിധി പോലെ സൂക്ഷിക്കുന്നു.   ഇന്നലെയും ഞാന്‍ അത് എടുത്തു നോക്കി നെടുവീര്‍പ്പ് ഇട്ടു.........
               അതിനു ശേഷം ഞാന്‍ ഹട്സനെ കാണുന്നത്  ഫേസ് ബുക്കില്‍ ആണ് . ആദ്യം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.'' എന്നെ ഓര്‍മ്മ ഉണ്ടോ''
 ഹട്സന്‍ ജി വികാരാധീനന്‍ ആയി പറഞ്ഞു  ''എനിക്ക് വേണ്ടി പട്ടിണി ഇരുന്ന അങ്ങയെ ഞാന്‍ എങ്ങനെ മറക്കും.
 അവിടന്ന് വലിയവന്‍ ആണ് ......
അങ്ങ് നീണാള്‍ വാഴട്ടെ .......................................
 ·  ·  · Share
  • 3 shares
  • 50 of 63
    • Asha Iyer kaliaku... inium kaliaku
      Saturday at 8:09am ·  ·  5
    • Madhu Soodanan മനു ജീ, അടുത്ത ഊഴം ആരുടേതാണു?
      Saturday at 8:11am ·  ·  5
    • Manu Corona മിക്കവാറും എനിക്ക് ആവും ,,,,
      Saturday at 8:24am ·  ·  6
    • Manu Corona ഞാന്‍ ഒരു കെനിയക്കാരി ഒരു അയ്യരെ റെക്കമെന്റ് ചെയ്യുന്നു ,,,,,,,,,,,,,,,,,,,,,,,,,,
      Saturday at 8:31am ·  ·  7
    • Asha Iyer എനികാണോ . ഹും നടന്നത് തന്നെ പണിയുന്നവര്ക് പേടിച്ചിട് പനി വരാതിരുന്നാല്‍ മതി ആയിരുന്നു
      Saturday at 8:43am ·  ·  7
    • Madhu Soodanan കനലിൽ ഉറുമ്പരിയ്കില്ലല്ലേ സഖാവേ?
      Saturday at 8:56am ·  ·  6
    • Asha Iyer athenne...
      Saturday at 9:22am ·  ·  4
    • Redstar Fernandez മൌനം വിദ്വാനു(മണ്ടനും) ഭൂഷണം......................
      Saturday at 10:23am ·  ·  7
    • Hudson Sunny Gomez കൊന്‍സ്ടന്ജീ അന്ന് സമരസമിതിക്ക് പതിനായിരം രൂപ കൊടുത്തത് ഞാനല്ല മറ്റൊരു പ്രവാസി സുഹുര്‍ത്ത് ആയ അട്വകെട്റ്റ് ശ്രീ നജീദ് സംഭാവനയായി നല്കിയതാന്നു ശ്രീ നജീദ്.അബുദാബി മോഡല്‍ സ്കൂള്‍ ചെയര്‍ മാന്‍ ആന്നു .,സത്യാഗ്രഹം നടത്താന്‍ ആളില്ലതെയാന്നു സമരം പൊളിഞ്ഞത് ., അതോരുജനകീയ സമരം ആക്കുന്നതില്‍ സമരസമിതി പരാജയപെടുകയായിരുന്നു .,
      Saturday at 10:48am ·  ·  9
    • Madhu Soodanan ‎:)
      Saturday at 10:52am ·  ·  4
    • Navas Mukriyakath ‎"നിരാഹാരം കിടക്കാന്‍ ആരെയും കിട്ടാതെ കോന്‍സ്ടന്‍ ഏതോ പിച്ചക്കാരനെ ഒരുക്കി കൊണ്ടു വന്നു "
      Saturday at 11:04am ·  ·  7
    • Constantine Yohannan manu,madhusoodanan,asha ,renjith ,redstar & friendsഎല്ലാ പേരും കൂടെ ഇങ്ങനെ തള്ളി കേറാതെ
      ഞാന്‍ ഒറ്റ ആള്‍ അല്ലെ ഉള്ളൂ
      നമുക്ക് പരിഹാരം ഉണ്ടാക്കാം
      ക്യൂ പാലിക്കൂ
      പ്ലീസ്
      Saturday at 11:04am ·  ·  7
    • Madhu Soodanan കോൺസിജിയെപ്പോലെ ഇത്രയും ഇടത് സപ്പോർട് കിട്ടിയ നേതാവുണ്ടോ വേറേ? :)
      Saturday at 11:07am ·  ·  6
    • Manu Corona അമിക്കാസ്‌ ക്യൂറി ,,,,, ആകാന്‍ വക്കീലിന് പറ്റുമോ
      Saturday at 11:10am ·  ·  4
    • Manu Corona വക്കീലേ ആശാജി എനിക്കിട്ടു ഗോളടിച്ചു ജയിക്കുവ
      Saturday at 11:22am ·  ·  4
    • Constantine Yohannan manu ,നമുക്ക് ശരിയാക്കാം
      ആശാജി ഇന്ന് രാവിലെ എനിക്ക് തല വച്ചതേ ഉള്ളൂ
      Saturday at 11:26am ·  ·  4
    • Manu Corona ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പണി വക്കീലിനിട്ടു തന്നെ
      Saturday at 11:28am ·  ·  4
    • Asha Iyer എന്താ ഒരു ശുവെര്ടി
      Saturday at 11:32am ·  ·  4
    • Manu Corona ചൊവ്വാഴ്ച വരെ നോക്കും അന്നാണ് വക്കീല്‍ ആരുടെ നെഞ്ഞതെക്ക് ആണ് പോകുന്നെ എന്ന് പറയണേ ,,,, എന്റെ മനസ്സ് പറയുന്നു മധുമാഷേ നിങ്ങള്‍ക്കിട്ടു ആണെന്ന്
      Saturday at 11:36am ·  ·  4
    • Asha Iyer നോകാം നമുക്ക് ആരുടെ ഉഴം ആണെന്ന്
      Saturday at 11:38am ·  ·  3
    • Constantine Yohannan asha jiഅങ്ങയുടെ വ്യാപ്തി ഈയുള്ളവനു അറിയില്ല
      വിന്‍സ്ടന്‍ ജീടെ നോട്ടില്‍ ചില പരാമര്‍ശങ്ങള്‍ കാണാറുണ്ട്‌
      അതിനാല്‍ കുറയാന്‍ വഴി ഇല്ല
      എന്നാലും ഒന്ന് കരുതി ഇരുന്നോളൂ
      ഞാനും കരുതി ഇരിക്കാം
      Saturday at 11:43am ·  ·  4
    • Manu Corona അയ്യര് ചൂടില്‍ ആണ് ,,,,
      Saturday at 11:45am ·  ·  3
    • Asha Iyer hmm njanum ethiralikalude.. orikalum kurachu kanilla.. athukondu.. competition.. katta katta ayirikum ennu matrame enikippol urappu parayan pattu constantine ji
      Saturday at 11:50am ·  ·  4
    • Asha Iyer hmm... mikavarum manu sakhavinethire njan quotation edukarayi
      Saturday at 11:51am ·  ·  4
    • Dileep S Nair അടിപൊളി വായിക്കാൻ നല്ലരസമായിരുന്നു, നമുക്കും സഫാരിയിൽ വച്ചു കാണണം, ഷേക്ക് മത്തായി നായർ ദിലീപ്.... :))
      Saturday at 1:32pm ·  ·  4
    • Manu Corona എന്റെ ആശാജി ,,,, ഇപ്പൊ ഒരാള്‍ വരും അതിനുമുന്നെ ഗുഡ് ബായ് ( ശ്രീകണ്ഠന്‍ നായര്‍ സര്‍ സ്റ്റൈല്‍ )
      Saturday at 2:50pm ·  ·  4
    • Asha Iyer ee good bye paranju kazhinjum shreekandan nair ella azhchaym vararundallo
      Saturday at 3:05pm ·  ·  4
    • Manu Corona ഇതിനു ഉറക്കോം ഇല്ലേ എപ്പോള്‍ നോക്കിയാലും കാണാല്ലോ
      Saturday at 3:29pm ·  ·  4
    • Manu Corona ദൈവമേ ഒരു വി കെ എന്‍ എഫ്ഫക്റ്റ്‌ , ഇപ്പോഴും വായിച്ചു ചിരിച്ചു , അടുത്തത് എനിക്കിട്ടു ആണേലും വക്കീലേ ധൈര്യമായി എഴുത്ത് നടത്തിക്കോ , അമ്പോ ,,,, ഒരു പിണക്കവും ഇല്ല ,,,,,,,,,,,,,,,,,,,, satire വക്കീലിനെ വഴങ്ങു .................
      Saturday at 6:07pm ·  ·  4
    • Helbin Fernandez ഞാനുറപ്പിച്ചു അടുത്തത് മനുവിന് തന്നെ..... പാവം ഹുട്സണ്‍ ജിയെ പിചാക്കാരനാക്കികല്ഞ്ഞല്ലോ?....മനുവിനെ A R Rahman ആക്കനാ പരിപാടി എന്നാണ് പിന്നിലെ സംസാരം....
      ആശ സഖാവ് അല്പം കാത്തിരിക്കേണ്ടി വരും....Renjith മാഷിനു സാധ്യത ഉണ്ട്.... മനു ആര്‍ത്തി കാണിക്കുന്നത് കൊണ്ടാണ്...എന്റെ ഊഴം നേരത്തെ കഴിഞ്ഞത് കൊണ്ട് എനിക്കെന്തും പറയാം....
      Saturday at 8:59pm ·  ·  3
    • Vipin V. Devan ഇ എഴുത്ത് ഒരു സംഭവമായി പോയി :)))))
      Yesterday at 4:50am ·  ·  4
    • Sugeeshg Subrahmanyam ആദ്യം നുമ്മക്കിട്ട് കിട്ടിയപ്പോൾ ചിരിച്ച ടീമല്ലേ..
      https://www.facebook.com/note.php?note_id=276623165725223

      ഓരോരോ വിജയന്മാരുടേയും ദാസന്മാരുടേയും സമയമാകുന്നു..
      ഈയടുത്ത് കുട്ടനാടിന്റെ കായല്‍ പരപ്പുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഗമത്ത...See More
      Yesterday at 8:20am ·  ·  4
    • Asha Iyer ആദ്യം മനു സഖാവിനു പണി കിട്ടിയാല്‍ മത്യായിരുന്നു ഹെല്‍ബിന്‍ സഖാവെ , അതിനുള്ള വല്ല വഴിയും ഉണ്ടോ
      Yesterday at 12:20pm ·  ·  4
    • Manu Corona ഹോ ആശാജി എന്റെ ചേച്ചി തന്നെ ,,,,,,,,,,,,,,,,,,
      Yesterday at 12:41pm ·  ·  3
    • Asha Iyer വോ തന്നെ തന്നെ
      Yesterday at 12:45pm ·  ·  3
    • Manu Corona എന്റെ സഖാവേ ,,,,,,,,,,,,,,,,, വേറെ ഒരു പോസ്റ്റ്‌ ഇട് അത് നമ്മള്‍ക് കുളം ആക്കാം
      Yesterday at 12:47pm ·  ·  4
    • Helbin Fernandez ആശ സഖാവെ...പണി മനുവിന് തന്നെ എന്ന് ഇപ്പോള്‍ ഉറപ്പിച്ചു....അദ്ധേകം കഥ മെനയുകയാണ്....നല്ല കൊഴുപ്പുണ്ടാകും...
      Yesterday at 12:52pm ·  ·  3
    • Asha Iyer ഹാവു ഈ വാക്കുകള്‍ കേള്‍കുമ്പോള്‍ തന്നെ എന്തൊരു സന്തോഷം
      Yesterday at 12:53pm ·  ·  3
    • Helbin Fernandez മനുവിന്റെ കൊഴുപ്പ് കണ്ടിട്ട് ആണോ?
      Yesterday at 12:56pm ·  ·  3
    • Asha Iyer പിന്നല്ലാതെ കുറെ ദിവസമായി പണി എല്ലാര്ക്കും കൊടുക്കുന്നു അപ്പോള്‍ അങ്ങോട്ടും ഒന്ന് കൊടുകെണ്ടേ ഹെല്‍ബിന്‍ സഖാവെ
      Yesterday at 12:58pm ·  ·  2
    • Manu Corona ഒവ്വ ,,, ഞാന്‍ എഴുതി വിടും ചില കൊട്ടേഷന്‍കാരുടെ മുഖം വാടാതിരുന്നാല്‍ മതി \
      Yesterday at 1:05pm ·  ·  3
    • Asha Iyer ഹെല്‍ബിന്‍ സഖാവെ മനു സഖാവിനു അകെ ടെന്‍ഷന്‍ ആയി
      Yesterday at 1:08pm ·  ·  2
    • Helbin Fernandez മനുവിന്റെ എഴുത്ത് ആലോചിചെന്റെ മനം കുളിര്‍ക്കുന്നു. ചിരി അടക്കാന്‍ കഴിയുന്നില്ല.
      Yesterday at 1:09pm ·  ·  3
    • Asha Iyer അതെന്താ മനു സഖാവ് കോമഡി ആണോ പറഞ്ഞെ
      Yesterday at 1:11pm ·  ·  3
    • Helbin Fernandez Manu സഖാവിന്റെ നോട്ടിനെ കുറിച്ചോര്‍ത്ത ആശ സഖാവെ
      Yesterday at 1:18pm · 
    • Manu Corona ഗോമാടി കാണാം
      Yesterday at 1:25pm ·  ·  2
    • Helbin Fernandez മനു വക്കീളിനിട്ടൊരു പണി കൊടുത്തെ ഞങ്ങളെല്ലാം താങ്ങാം. ഇങ്ങോട്ട് വരുന്നതിനു മുന്‍പ് അങ്ങോട്ടൊന്നു കൊടുക്കുന്നതല്ലേ ബുദ്ധി.
      Yesterday at 1:30pm ·  ·  1
    • Manu Corona Constantine Yohannan
      കമ്പ്യൂട്ടര്‍ സാക്ഷരത താരതമ്യേന കമ്മി ആയ എനിക്ക് ഒരു ബ്ലോഗ്‌ തുറന്നു തന്നു സഹായിച്ച മധു സൂദനന്‍ മാഷിനോടുള്ള എന്റെ നന്ദിയും കടപ്പാടും ഞാന്‍ അറിയിച്ചു കൊള്ളട്ടെ
      എന്നാല്‍ കൈക്കൂലി കൊണ്ട് എന്നെ വീഴ്ത്താം ആരും കരുതരുതേ
      ബ്ലോഗിന്റെ പേര് "കോന്സിയുടെ ക്രൂര കൃത്യങ്ങള്‍ "
      "വക്കീലിന്റെ വെടി വട്ടം" പരമ്പര തുടരും ....................\
      Yesterday at 4:01pm ·  ·  2
    • Manu Corona പണി പാളി ,,,, സൈബര്‍ ക്രയിം വക്കീലേ അറിയാല്ലോ ,,,,,,
      Yesterday at 4:03pm ·  ·  4
    • Shaji SilvaFr ‎.... .ബിരിയാണി അമിതം ആയപ്പോള്‍ ഇത്തിരി കാറ്റ് കൊള്ളാന്‍ ഞാന്‍ സമര പന്തലില്‍ പോയി....
      itharam srishtikale Malayalathil puthiyoru saahithya sahayaayi kanakkaakanam...
      20 hours ago ·  ·  3

No comments:

Post a Comment