Monday 6 February 2012

അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത്


പണ്ട് ഇതുപോലെ ഒരു ക്രിസ്തുമസ് കാലത്ത് നമ്മുടെ വിന്‍സ്ടന്‍ ജി നാട്ടില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിധ്വംസക പ്രവര്‍ത്തനങ്ങളുമായി നടപ്പായിരുന്നു
ഒരിക്കല്‍ ഒരു ക്രിസ്തുമസ് പരിപാടി തുലയ്ക്കാനുള്ള ദൌത്യം അദ്ദേഹം സ്വയം ഏറ്റെടുത്തു
 കണിശക്കാരന്‍ ആയ ഒരു അച്ഛന്‍ ആണ് അന്ന് പള്ളിയില്‍ ഇരിക്കുന്നത് പരിപാടികള്‍ അദ്ദേഹം എങ്ങിനെയോ നടത്തി വിട്ടു .
സ്വന്തം പരിപാടി പാളാതെ നോക്കേണ്ടത് വിന്‍സ്ടന്‍ ജിയുടെ ഉത്തരവാദിത്തം ആണല്ലോ
 അദ്ദേഹം പൊതു സമ്മേളന സമയത്ത് അനുയായികളുമായി സ്റ്റേജില്‍ ഇടിച്ചു കയറി  കയ്യേറ്റവും വാക്കേറ്റവും ആയി
വലിയ ഒരു ആള്‍ക്കൂട്ടത്തെ സാക്ഷി നിര്‍ത്തി ക്രിസ്തുമസ് തല്ലു തുടങ്ങി   മൈക്ക് ഉണര്‍ന്നു പ്രവര്ത്തിക്കയായിരുന്നുഎന്തോ പറയുന്ന കൂട്ടത്തില്‍ വിന്‍സ്ടന്‍ ജിയുടെ വായില്‍ നിന്നും ഒരു വാക്ക് പൊഴിഞ്ഞു വീണു
   ''തേങ്ങ''
പരിപാടി എന്തായാലും അദ്ദേഹം പൊളിച്ചു അടുക്കി
അച്ചന്‍ പിറ്റേന്ന് തന്നെ ഇടവക യോഗം വിളിച്ചു കൂട്ടി ,വിന്‍സ്ടന്‍ ജിയെ വിസ്തരിക്കാന്‍ തുടങ്ങി ഒതുക്കത്തില്‍ അച്ഛനു കിട്ടിയതൊന്നും അച്ചന്‍ പുറത്തു പറഞ്ഞില്ല  മൈക്കിലൂടെ കേട്ട ''തേങ്ങ''യില്‍ പിടിച്ചു അച്ചന്‍ കത്തികയറി
തേങ്ങ തെറി വാക്കല്ല അത്  നമ്മുടെ ദേശീയ പക്ഷിയാണ് എന്ന് വിന്‍സ്ടന്‍ജി.
.ആള്‍ക്കൂട്ടം തേങ്ങയെ ചൊല്ലി രണ്ടായി പിരിഞ്ഞു ചര്‍ച്ചയായി തര്‍ക്കം തീരില്ല എന്ന അവസ്ഥയില്‍ തേങ്ങാ പ്രശ്നം അരമനക്ക് വിടാന്‍ തീരുമാനിച്ചു അങ്ങനെ വിഷയം ബിഷപ്പിന്റെ കോടതില്‍ പരിഗണനക്ക് വന്നു
ബിഷപ്‌ അങ്ങനെ പെട്ടെന്ന് കേറി ഇങ്ങനെ ആപ്പ ഊപ്പ കേസിലൊന്നും നേരിട്ട് ഇടപെടാറില്ല ഇത്തരം കേസുകള്‍ ആദ്യം പരിഗണിക്കുന്നത് ബിഷപ്പിന്റെ കീഴിലുള്ള മോന്സിന്ജോര്‍ എന്ന് അറിയപെടുന്ന ചില കുരിശുകള്‍ ആണ്
വാദം കേള്‍ക്കാന്‍ വിളിച്ച ദിവസം അച്ഛനും കമ്മറ്റിക്കാരും നേരത്തെ വന്നു അരമനയില്‍ കാത്തിരിപ്പ്‌ തുടങ്ങി  മോന്സിന്ജോരും എത്തി
അന്ന് ഒരു പുല്ലിനും മിച്ചം ഇല്ലാതെ തെണ്ടി കുത്തി നടക്കുന്ന വിന്‍സ്ടന്‍ എത്താന്‍ ഒരു മണിക്കൂര്‍ വൈകി
വിന്‍സന്‍ജി പള പളാ മിന്നുന്ന അലക്കി തേച്ച ഖദര്‍ മുണ്ടും ഷര്‍ട്ടുമൊക്കെ ധരിച്ചു ഒരു വലിയ ബാഗും തൂക്കി വന്നു കേറി.  വന്ന പാടെ മോന്സിന്ജോരിന്റെ കൈ പിടിച്ചു മോതിരത്തില്‍ ഒരു മുത്തം സാധാരണ ബിഷപുമാരുടെ മോതിരത്തില്‍ വിശ്വാസികള്‍ മുത്തുന്ന പതിവുണ്ട് ,മോന്സ്ന്ജോര്‍ മാരെ മുത്തുന്ന പതിവും ഇല്ല  അതിന്റെ ആവശ്യവും ഇല്ല
 ഈ മോന്സിന്ജോര്‍ ആകട്ടെ ഒരു ദിവസം എങ്കിലും ബിഷപ്പിന്റെ കസേരയില്‍ ഇരിക്കണം എന്നിട്ട് മരിച്ചാലും വേണ്ടീല എന്ന് പറഞ്ഞു നടക്കുന്ന ഒരു സാധു  അദ്ദേഹം കോരിത്തരിച്ചു പോയി കേസിന്റെ ഗതി എന്താകും എന്ന് അച്ചനു അപ്പളേ പിടി കിട്ടി വിന്‍സ്ടന്‍ ജി ബാഗ് തുറന്നു ഒരു വലിയ തേങ്ങയും ശബ്ദ താരാവലിയും പുറത്തു എടുത്തു പിതാവേ ഈ തേങ്ങയില്‍ എന്ത് വൃത്തികേടാണ് അങ്ങ് കാണുന്നത് പറയൂ .. എന്നൊക്കെ പറഞ്ഞു വിതുമ്പാന്‍ തുടങ്ങി
 ശബ്ദ താരാവലി തുറന്നു വായിച്ചു ''തേങ്ങ''എന്ന വാക്കിനു അതില്‍ തേങ്ങ എന്നാണു അര്‍ഥം പറഞ്ഞിരിക്കുന്നത്
ഈ നീതിമാനില്‍  ഞാന്‍ ഒരു കുറ്റവും കാണുന്നില്ല എന്ന് മോന്സിന്ജോര്‍ പറഞ്ഞതായി വിന്‍സ്ടന്‍ ജി പില്‍ക്കാലത്ത്‌ അവകാശപെട്ടിട്ടുണ്ട് .എനിക്ക് അറിയില്ല    ഇറങ്ങുമ്പോള്‍ മോന്സിന്ജോര്‍ ഒന്ന് കൂടി പറഞ്ഞത്രേ  ''മോനെ സൂക്ഷിക്കണേ ....''
 അതിന്റെ വാസ്തവവും എനിക്ക് അറിയില്ല 
 ·  ·  · Share

  • You, Mp ManojkumarManu CoronaAshok Kartha and 9 others like this.
  • 3 shares

    • Helbin Fernandez Nannayi.. Thenga prashnathil pulli maappu paranja bhagam edit cheythu.
      December 24, 2011 at 7:09am ·  ·  6

    • Helbin Fernandez Njangal paranja mappukalude ennam njangalkkum parayichavarkkum airiyilla. Ithinonnum regha illallo
      December 24, 2011 at 7:12am ·  ·  4

    • Redstar Fernandez നമ്മുടെ വിന്‍സ്ടോന്‍ ജി യുടെ "തേങ്ങ" പ്രയോഗം ഞാനും നേരില്‍ കണ്ടിരുന്നു. ആ "ഗംഭീര പ്രകടനം" വീണ്ടും എന്റെ മുന്‍പില്‍ തെളിഞ്ഞു വരുന്നു. ആ പ്രകടനം ഇതുപോലെ " പ്രശസ്തിയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ " തേടുമെന്ന് അദ്ദേഹം പോലും അന്ന് നിനചിട്ടുണ്ടാവില്ല.
      December 24, 2011 at 7:19am ·  ·  8

    • Fulgeen Francis ‎.............:)
      December 24, 2011 at 7:47am ·  ·  3

    • Ren Jith ഹാ..ഹാ..വിന്‍സ്ടന്‍ ജി യെ ഇപ്പോഴാണ് ഞാന്‍ സമ്മതിച്ചത്...ഇതുവരെ ടിയാന്‍ കൊണ്ഗ്രെസ്സുകാരന്‍ ആണെന്ന് പറയുമ്പോഴും എനിക്ക് അങ്ങട് പൂര്‍ണമായും വിശ്വാസം ആയിട്ടില്ലയിരുന്നു....ദേ..ഇപ്പോള്‍ ....ആയി....:)
      December 24, 2011 at 7:50am ·  ·  7

    • Helbin Fernandez Renjith pulli ummante swantham ala... Congress (umman) group
      December 24, 2011 at 8:04am ·  ·  4

    • Hudson Sunny Gomez ക്രിസ്തുമസ് ആശംസകള്‍ ...............,
      December 24, 2011 at 8:39am ·  ·  2

    • Reny Ayline വളരെ പ്രശസ്തമായ മറ്റൊന്ന് കൂടിയുണ്ട് "ഞാന്‍ വളര്‍ത്തിയ കുഞ്ഞാടുകള്‍ തോറ്റു". പക്ഷെ ഇതില്‍ അദേഹം പൂര്‍ണ ഉത്തരവാദി അല്ല.
      December 24, 2011 at 8:52am ·  ·  6

    • Helbin Fernandez Reny ayline athonnu vyakthamaakku
      December 24, 2011 at 9:07am ·  ·  3

    • Reny Ayline ഹ ഹ വേല കയിലിരിക്കട്ടെ. Helbin Fernandez
      December 24, 2011 at 9:13am ·  ·  6

    • Helbin Fernandez Ethu kunjaadu? Enthu kunjaadu...
      December 24, 2011 at 10:35am ·  ·  2

    • Sugeeshg Subrahmanyam Winston John, തേങ്ങ തെറി വാക്കല്ല അത് നമ്മുടെ ദേശീയ പക്ഷിയാണ്
      December 25, 2011 at 12:32pm ·  ·  5

    • Ashok Kartha തേങ്ങ തെറിവാക്കല്ലെങ്കിലും ലിംഗഭേദമനുസരിച്ച് അർത്ഥം മാറാറുണ്ട്. ഹേയ് വിൻസ്റ്റൺജി ഒരു മാന്യനാണെന്നു ആർക്കാണന്നറിയാത്തത്. അങ്ങനൊന്നും ഉപയോഗിക്കൂല,
      December 26, 2011 at 9:43am ·  ·  4

    • Manu Corona തേങ്ങ തെറി വാക്കല്ല അത് നമ്മുടെ ദേശീയ പക്ഷിയാണ് ഹ ഹ
      December 26, 2011 at 10:00am ·  ·  3

    • Mp Manojkumar തേങ്ങായുടെ കൂടെ ഒരു ‘കുല’ ചേർന്നാൽ സംഗതി കലക്കും .
      December 26, 2011 at 1:08pm ·  ·  3

    • Helbin Fernandez Sugheesh Sugeeshg Subrahmanyam, Manu Corona constaintaine ഉദ്ദേശിച്ചത് വിന്‍സ്റൊനെ മാഷിനു തേങ്ങയെ പക്ഷിയാക്കാനും പക്ഷിയെ മനുഷ്യനാക്കാനും ഉള്ള പ്രത്യേക പാടവതെയാണ്...ചില വക്കീലന്മാര്‍ക്ക് ഉള്ളത് പോലെ...അവര്‍ തേങ്ങ എടുത്തിട്ട് ഇത് ചക്ക ആണ് എന്ന് പറഞ്ഞു സ്ഥാപിക്കുന്ന ഒരു വിരുതുണ്ടല്ലോ....പാവം മോന്സിന്ജോരച്ചന്‍....
      December 26, 2011 at 1:23pm ·  ·  3

    • Ashok Kartha Mp Manojkumar : കുല എവിടെ ചേർക്കണം വക്കീലേ?
      December 26, 2011 at 1:47pm ·  ·  7

No comments:

Post a Comment