Monday 6 February 2012

ഹെല്‍ബിന്‍ കണ്ട ഫ്രാന്‍സ്


ഹെല്‍ബിന്‍ എന്ന നമ്മുടെ സുഹൃത്ത്‌ ഒരിക്കല്‍ യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ പോയി എങ്ങനെ എന്നൊന്നും ചോദിക്കരുത് പോയി വന്നപ്പോള്‍ ഫ്രാന്‍സില്‍ കിട്ടാവുന്ന ഏറ്റവും വില കുറഞ്ഞ ''അപ്ലോണ്യ''എന്ന സ്കോട്ച് വിസ്കി കൊണ്ട് വന്ന്‌ ഞങ്ങളെ ഒന്ന് സല്‍ക്കരിച്ചു തുടര്‍ന്ന് ഫ്രാന്‍സിലെ കഥ പറച്ചിലായി 1 .ഫ്രാന്‍സില്‍ ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടിക്ക് ആവശ്യമായ വൈനും ഫ്രഞ്ച് ഫ്രൈയും ഗവന്മേന്റ്റ് ഉത്പാദിപ്പിക്കും 2 .ഫ്രാന്‍സില്‍ തക്കാളി ഇല്ല ,സോസ് എന്ന ഒരു പാനീയമാണ് ഫ്രെഞ്ചുകാരുടെ തക്കാളി 3 നമുക്ക് ഒരു ആവശ്യത്തിനു അവിടെ ആട്ടോറിക്ഷ പിടിക്കണമെങ്കില്‍ ഇന്ത്യയില്‍ വരണം 4 .ഫ്രെഞ്ചുകാര്‍ വെളുത്തിരിക്കുന്നത് ബട്ടറും ഫ്രഞ്ച് ഫ്രൈയും കഴിക്കുന്നത്‌ കൊണ്ടാണ് ,എന്ന് മാത്രമല്ല നമ്മള്‍ കറുത്തിരിക്കുന്നത് ഇതൊക്കെ കഴിക്കാത്തത് കൊണ്ടാണ് 5 .ഫ്രാന്‍സില്‍ ചോറ് കിട്ടുകയില്ല .ചോറ് പോലുള്ള പ്ലെയ്ന്‍ റൈസ് എന്ന ഒരു സാധനം കിട്ടും .വേണമെങ്കില്‍ കഴിക്കാം      ചങ്ങാതി ഇപ്പോള്‍ ലണ്ടനില്‍ നന്നായി ഇരിക്കുന്നു എന്ന് അറിയുന്നു .FB യില്‍ വല്ലപ്പോഴും കാണാറുണ്ട്        എന്റെ സ്നേഹം 
 ·  · Share
  • 1 share
    • Redstar Fernandez Constantine Ji, അദ്ദേഹത്തോടുള്ള താങ്കളുടെ സ്നേഹം വരികള്‍ക്കിടയില്‍ വ്യക്തമാണ്‌. പരദൂഷണം ആയതുകൊണ്ടായിരിക്കാം വായിച്ചപ്പോള്‍ ഒരു സുഖം തോന്നുന്നു. ഇത്തരം തമാശകള്‍ എഴുതുന്നത്‌ സുഹൃത്ത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. ബന്ധങ്ങള്‍ തകരാതെയും നോക്കണം.
      November 3, 2011 at 8:45am ·  ·  3
    • Fulgeen Francis നന്നായി കോന്‍സി ജീ ....,ചോറ് പോലുള്ള പ്ലെയ്ന്‍ റൈസ് എന്ന ഒരു സാധനം കിട്ടും ......അത് സൂപ്പര്‍ (പറയാതിരിയ്കാന്‍ വയ്യാ)....!!!`
      November 3, 2011 at 11:46pm ·  ·  2

No comments:

Post a Comment