Monday 6 February 2012

പള്ളിക്ക് വേണ്ടി പശ തിന്നവന്‍


പണ്ട് പള്ളി കമ്മറ്റികളില്‍ ഞങ്ങളൊക്കെ അടയിരിക്കുന്ന കാലം
 എല്ലാ പള്ളികളിലും കമ്മിറ്റികള്‍ക്ക് സമാന്തരമായി ഒരു ഉല്സാഹ കമ്മിറ്റി പ്രവര്തിക്കുന്നുണ്ടാകും
 ഞങ്ങളെ പോലുള്ള കരിങ്കാലികളില്‍ നിന്നും കര്‍ത്താവിനെ കാത്തു രക്ഷിക്കുക
 പള്ളീലച്ചനെ ഏക ദൈവമായി വാഴ്ത്തുക തുടങ്ങിയ  അസാധ്യ കാര്യങ്ങളാണ് ഉല്സാഹ കമ്മിറ്റിയുടെ ചുമതലയില്‍ വരുന്നത്.
 ഒരു കാലത്ത് ഈ ഉല്സാഹ കമ്മിറ്റിയുടെ മാര്‍പാപ്പ നമ്മുടെ ഫുല്ജിന്‍ ആയിരുന്നു
ഒരു പള്ളി പെരുനാള്‍ കാലത്ത് ഞാന്‍ പബ്ലിസിറ്റിയുടെ ചുമതലക്കാരനായിരുന്നു
നോട്ടീസ് അച്ചടിച്ച്‌ വിതരണം ചെയ്യുക ,പോസ്റര്‍ പതിക്കുക ,പത്ര സമ്മേളനം നടത്തുക ,മൈക്ക് അനൌന്‍സ്മെന്റ് നടത്തുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ആണ് സംഗതി എങ്കിലും വല്ലതും തടയുന്ന വകുപ്പാണ്
 അതിനാല്‍ ഉല്സാഹ കമ്മിറ്റിക്കാര്‍ കണ്ണും കാതും കൊടുത്തു കാത്തിരിക്കും നമ്മള്‍ അല്ലെ പുള്ളി പള്ളീല്‍  പോയി പറഞ്ഞാല്‍ മതി
നോട്ടീസ് ഒട്ടാന്‍ സമയമായി ഫുല്ജിന്റെ നേതൃത്വത്തില്‍ ഒരു സംഘം അത് സൌജന്യമായി ചെയ്യാം എന്ന് ഏറ്റു
ശരി ആയിക്കോട്ടെ എന്ന് കണ്‍ വീനര്‍
രണ്ടു വലിയ ബക്കറ്റു പശയും പോസ്റ്റര്‍ കളുമായി ഫുല്ജിനെ ഏല്‍പ്പിച്ചു അന്നത്തെ ഒരു 500 /-രൂപ വച്ച് നീട്ടി'' പിള്ളാര്‍ക്ക് വല്ലതും വാങ്ങി  കൊടുക്കണം ''
ഏയ്‌ ,അതൊന്നും വേണ്ടാ ,ഇത് സൌജന്യ സേവനം എന്ന് ഫുല്ജിന്‍
 മണ്ടന്‍ തന്നെ അത് വാങ്ങിയാലും ഇല്ലായെങ്കിലും ,പോസ്റ്റര്‍ ഒട്ടിച്ചതിനു കാപ്പി കുടിച്ചത് ;680 രൂപ 40 പൈസ എന്ന് ഞാന്‍ എഴുതി ചേര്‍ക്കും
 എന്നാലുംകാശ് കയ്യില്‍ ഇരിക്കട്ടെ എന്ന് നിര്‍ബന്ധിച്ചു ഫുല്ജിനെയും സംഘത്തെയും ഞാന്‍ സൈക്കിളില്‍ കേറ്റി വിട്ടു
നേരം പര പരാ വെളുക്കും മുന്‍പ് ഫുല്ജിന്‍ തളര്‍ന്നു നാറി...തൂറി വീട്ടിനു മുന്നില്‍ വന്നു നില്‍ക്കുന്നു ഞാന്‍ ചോദിച്ചു ''എന്തായി ?.....''പിന്നെ  സംഗതി തീര്‍ന്നു എന്ന് ഫുല്ജിന്‍
500 /-രൂപ എന്നെ മടക്കി ഏല്‍പ്പിച്ചു ഞാന്‍ ചോദിച്ചു ''നിങ്ങള്‍ എന്തെങ്കിലും വാങ്ങി കഴിക്കാത്തത് എന്ത് ?ഫുല്ജിന്‍ പറഞ്ഞു ''അതിന്റെ ആവശ്യം വന്നില്ല ''കടകള്‍ ഒന്നും ഇല്ലായിരുന്നു (അത് വാസ്തവം ,രാത്രിയാണ് പണി നടന്നത് )പിന്നെ വിശന്നപ്പോള്‍ ഞാന്‍ കുറച്ചു പശ ഉണ്ടായിരുന്നത് അങ്ങ് കഴിച്ചു'
'അന്നും ഇന്നും ഫുല്ജിന്റെ തടിയും നമ്മുടെ ശരീരവും ഒത്തു പോകുന്നതല്ല ഞാന്‍ ഒന്നും മിണ്ടാതെ മിഴിച്ചു നിന്ന് പോയി
 ഞാന്‍ പ്രാര്‍ഥിച്ചു കര്‍ത്താവേ ,ഇവന്റെ ശരീരത്തില്‍ നിന്നും അഞ്ചോ പത്തോ കിലോ അങ്ങോട്ട്‌ എടുത്താല്‍ ഇവന് ഒരു നഷ്ടവും വരാനില്ല എന്നിട്ട് ഒരു ഒന്ന് ഒന്നേ കാല്‍ ഗ്രാം ബുദ്ധി ഇവന്റെ തലയില്‍ ഇട്ടു കൊടുക്കരുതായിരുന്നോ
 ഇന്ന് ആശാന്‍ എഫ്ബിയിലോക്കെ ഇരുന്നു നന്നായി വര്‍ത്തമാനം പറയുകയും എഴുതുകയും ഒക്കെ ചെയ്യുന്നു
 എനിക്ക് ഇതുപോലെ സന്തോഷം വേറെ ഇല്ല
 ·  · Share
  • 3 shares
    • Redstar Fernandez ‎"പള്ളിക്ക് വേണ്ടി പശ തിന്നവന്‍ " തലക്കെട്ട്‌ കലക്കി.
      December 21, 2011 at 6:08am ·  ·  3
    • Fulgeen Francis സന്തോഷമായി വക്കീലെ ....എന്റ ഭാഗം ....ഭംഗിയായി ..................
      December 21, 2011 at 6:20am ·  ·  3
    • Fulgeen Francis സമ്മാനം കലക്കി.........:)
      December 21, 2011 at 6:22am ·  ·  2
    • Alosious William ente daivame, ee vakkil sarinte oru kaaryam... ente pizha ente pizha ente VALIYA pizha..
      December 21, 2011 at 8:54am ·  ·  3
    • Constantine Yohannan അലോഷി മാഷ്‌ വീണു ,വെടി വക്കും മുന്‍പ് കീഴടങ്ങി
      വീണു കിടക്കുന്നവരെ ഒരാഴ്ച തല്ലരുത് എന്ന് എന്റെ അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട്
      പൊയ്ക്കോ അടുത്ത ആഴ്ച തല്ലാം
      December 22, 2011 at 9:36am · 
    • Alosious William ശരി എന്നാല്‍ ബാക്കി അടുത്ത ആഴ്ച തന്നെ.
      December 22, 2011 at 9:45am ·  ·  1
    • Constantine Yohannan ninga avide ondaarnna
      December 22, 2011 at 9:46am ·  ·  1
    • Alosious William undenne. .. njanga evide povana ..
      December 22, 2011 at 9:47am ·  ·  2
    • Dileep Joseph super...
      December 22, 2011 at 9:48am ·  ·  1
    • Constantine Yohannan alomaashu Q PAALIKKENDATHAANU
      December 22, 2011 at 9:48am ·  ·  1
    • Alosious William യെസ് യുവര്‍ ഓണര്‍ . .
      December 22, 2011 at 9:56am ·  ·  2

No comments:

Post a Comment