Monday 6 February 2012

സജി;ഉന്നത മൂല്യവും, വലിയ മൂലവും


ഞാനുമായി ദീര്‍ഘ നാള്‍ സഹവസിക്കയും അങ്ങനെ കവിതയും നാടകവും തലയ്ക്കു പിടിച്ചു വട്ടാവുകയും ചെയ്ത ഒരു പാവത്താനാണ് സജി എന്നു വിളി പേരുള്ള ക്ലെമെന്റ്.  അദ്ദേഹത്തിന് ഒന്നും അറിയാത്ത പ്രായത്തില്‍ വീട്ടുകാര്‍ കല്യാണം ആലോചിച്ചു
 പുള്ളിക്ക് വലിയ സന്തോഷവും ആശങ്കയും ഒരുമിച്ചു വന്നു ,
പക്ഷെ എന്തിനും ഞാന്‍ ഉണ്ടല്ലോ.  എന്നെ വന്നു കണ്ടു , മേനംകുളം എന്ന സ്ഥലത്തെ പരിപാവനമായ ഒരു കള്ളു ഷാപ്പില്‍ വച്ച് ഞാന്‍ അദ്ദേഹത്തിന് പ്രീ മാരിറ്റല്‍ കോഴ്സ് കൊടുത്തു.  ഞാന്‍ ഉപദേശിച്ചു
 ;''സജീ നീ ആദര്‍ശാത്മക ജീവിതം നയിക്കുന്ന ഉന്നത മൂല്യങ്ങള്‍ ഉള്ള ഒരു കലാകാരന്‍ ആണ് എന്നു നിന്റെ ഭാര്യയെ ബോധ്യപെടുത്തിയാല്‍ നീ ജയിച്ചു ' 'നമുക്കും അന്ന് അത്രയ്ക്കുള്ള വിവരമേ ഉള്ളൂ എന്നു കൂട്ടിക്കോളൂ.  സജിക്ക് സന്തോഷമായി അങ്ങനെ ഞാന്‍ തന്നെ അമ്മാവനും ചിറ്റപ്പനുമായി നിന്ന് സജീടെ കല്യാണം നടത്തി.
 സ്വാഭാവികമായും സജി ഹണിമൂണിന് പോയ്കാണും എന്നാണ് ഞാന്‍ കരുതിയത്. ‌ പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സജി പഴയത് പോലെ എന്റെ വീട്ടു മുറ്റത്ത്‌ വന്നു നില്‍ക്കുന്നു .ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ വീട്ടില്‍ കൊണ്ട് ആക്കും പോലെ സജിയെ ഭാര്യ വീട്ടില്‍ കൊണ്ട് വിട്ടത്രേ ഞാന്‍ തിരിച്ചും മറിച്ചും പലതും ചോദിച്ചിട്ട് സജി ഒന്നും തെളിച്ചു പറയുന്നില്ല കാലം കുറെ കടന്നു പോയി ....
.അതിനിടക്ക് ഞാന്‍ പഠിച്ചു ''വലീയ ''.......ഒരു വക്കീലായി
 സജിക്ക് ഡൈവോഴ്സ് നോട്ടീസ് കിട്ടി അമൂല്യമായ ആ കടലാസും കൊണ്ട് സജി എന്നെ കാണാന്‍ വന്നു അതില്‍ ഇങ്ങനെ ഒരു ആരോപണം ''എതിര്‍ കഷി സ്വന്തം ശരീരത്തെ പറ്റി അശ്ലീലമായി സംസാരിക്കുന്നതില്‍ വച്ച് ഹര്ജിക്കാരിക്ക് മനോ വിഷമത്തിന് ഇടയാക്കിയിട്ടുള്ളതാണ്''
കേസ് വിചാരണ തുടങ്ങി സജീടെ ഭാര്യയാണ് സാഷികൂട്ടില്‍ ഞാന്‍ ഹര്‍ജി ഭാഗം വായിച്ചു ''സ്വന്തം ശരീരത്തെ പറ്റി .............''എന്ത് അശ്ലീലമാണ് എതിര്‍ കഷി പറഞ്ഞിട്ടുള്ളത് മൌനം ,ഞാന്‍ നിര്‍ബന്ധിച്ചു ''പറയൂ ....''
എതിര്‍ ഭാഗത്ത്‌ എന്റെ സുഹൃത്ത്‌ കൂടിയായ വനിതാ വക്കീലാണ്  അവരും പറഞ്ഞു ''പറഞ്ഞോളൂ .....''മൌനം തന്നെ
ജഡ്ജിയും പറഞ്ഞു ''മ്ഹും ,പറഞ്ഞോളൂ ....പെണ്ണ് ഉച്ചത്തില്‍ പറഞ്ഞു
 ''അയ്യാള്‍ക്ക് വലിയ മൂലം ഉണ്ട് എന്നാണു പറഞ്ഞത് ' 'കോടതിയില്‍ പൊട്ടിച്ചിരി വിരിഞ്ഞു ഞാന്‍ ചിരിച്ചില്ല  ,കാരണം എനിക്ക് ഗുട്ടന്‍സ് അറിയാം ഞാന്‍ മെല്ലെ ചോദിച്ചു  ''ഉന്നത മൂല്യം എന്നാണോ വലിയ മൂലം എന്നാണോ എതിര്‍ കഷി പറഞ്ഞത്''  പെണ്ണ് അമ്പരന്നു  ഇങ്ങേര്‍ക്ക് ഇത് എങ്ങിനെ മനസിലായി എന്നായി ചിന്ത അവള്‍ പറഞ്ഞു ''രണ്ടും ഒന്നാണല്ലോ '' കോടതിയില്‍ വീണ്ടും ചിരി യഥാര്‍ഥ കുറ്റക്കാരന്‍ വക്കീല്‍ തന്നെ ആണെന്ന് ഇന്നും ആര്‍ക്കും അറിയില്ല സജി വിവാഹ മോചനത്തിന് വിധേയനായി വേറെ കല്യാണം ഒക്കെ കഴിച്ചു എവിടെയോ മക്കളും പ്രാരാബ്ദങ്ങളുംആയി കഴിയുന്നു
 നല്ലവനാണ് ;ശുദ്ധനും
 ·  ·  · Share
  • You, Madhu SoodananJoson GeorgeWinston John and 6 others like this.
  • 3 shares
    • Sony Stephen ശരിയാണ് സജിചേട്ടന്‍ ഒരു ശുദ്ധനാണ്, ആ പാവം ശുദ്ധന്‍ എന്‍റെ അയല്‍വാസിയും!!!
      December 16, 2011 at 7:34am ·  ·  5
    • Helbin Fernandez അപ്പോള്‍ ഈ വക്കീല് ചില്ലറ കാരനല്ലല്ലോ... അന്നേ അറിയാം താനൊരു വക്കീലകുമെന്നു... ഭാവിയിലേക്ക് ഒരു കേസ് അന്നേ ഉണ്ടാക്കി വച്ച്പാവം സജി ഇത് വായിക്കുണ്ടാവുമോ വക്കീലെ.
      December 16, 2011 at 8:17am ·  ·  7
    • Fulgeen Francis ആരയും ...വെറുതെ വിട്ടില്ല ....., ഹെല്‍ബിന്‍ ജീ യില്‍ തുടങ്ങി സജി വര എത്തി ......ഇതൊക്ക കാണുമ്പോള്‍ എന്ന പണ്ട് മലയാളം പഠിപ്പിച്ചിരുന്ന ഒരു സാറിണ ഓര്‍ത്തുപോകുന്നു .....ഞങ്ങള്‍ക്ക് വല്ലോം കരുതി വച്ചിട്ടുന്ടെല്‍, നേരത്തേ ആയാല്‍ കഴിഞ്ഞൂ എന്ന്.... ഹെല്‍ബിന്‍ ജീയപ്പോല സമാധാനിയ്കാമായിരുന്നു.............
      December 16, 2011 at 11:41am ·  ·  5
    • Helbin Fernandez Paavam Vasanthan saarine Fulgeen marannittilla... Enthoru guruthom... Inganeyulla students anu adhyapakarkku kittunna guru dhakshina.
      December 16, 2011 at 1:02pm ·  ·  3
    • Hudson Sunny Gomez വക്കീലിന്റെ ഒരു ത്രീ ടയ്മെന്ഷന്‍ ഫോട്ടോ എഫ്.ബിയില്‍ ഇടണം .,
      December 16, 2011 at 1:04pm ·  ·  5
    • Helbin Fernandez Eni areyaano aavo vakkeelu thallunnathu.
      December 16, 2011 at 1:18pm ·  ·  2
    • Constantine Yohannan dayavaayi Q paalikkuka
      December 16, 2011 at 3:08pm ·  ·  5
    • Fulgeen Francis ഹ ......,ഹ.....അപ്പൊ എല്ലാര്‍ക്കും പ്രതീഷയ്ക് വകയുണ്ട് ......
      December 16, 2011 at 3:11pm ·  ·  4

No comments:

Post a Comment