Monday 6 February 2012

ഇന്നലെ


ഞാന്‍ ബിലാത്തിയില്‍ നിയമം പഠിക്കാന്‍ പോകും മുന്‍പ് ......
ഞാന്‍ മറ്റൊരു ലേഖനത്തില്‍ പരാമര്‍ശിച്ച വേളീ ജോണുമായി ചേര്‍ന്ന് ഒരു പത്രം തുടങ്ങി
 പേര് ''ഇന്നലെ''
'പത്രം തുടങ്ങും മുന്‍പ് വാര്‍ഷീക വരി പിരിക്കാന്‍ ഇറങ്ങി രണ്ടാളും
 ഒരു നാള്‍ പിരിവിനിടെ ധാരാളം പണം ഉള്ളതിനാല്‍ ദുരിതം അനുഭവിക്കുന്ന നോബിള്‍ എന്ന വക്കീല്‍ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അഞ്ചു വര്‍ഷത്തെ വാര്‍ഷിക വരിയായി 2500 /-രൂപാ തന്നു കൂടാതെ ഷാബു എന്ന വക്കീലിനെ കൊണ്ട് 500 /-രൂപ ജൂലിയസ് എന്ന വക്കീലിനെ കൊണ്ട് 500 /- രൂപാ ഇങ്ങനെ രണ്ടു വാര്‍ഷിക വരി തരിയിക്കയും ചെയ്തു
 അന്നത്തെ കാലത്ത് അത്രയും തുക ഞങ്ങള്‍ രണ്ടാള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു
 രണ്ടു പേരും നേരെ പാളയം പള്ളിയില്‍ പോയി മുട്ടിപ്പായി പ്രാര്‍ഥിച്ചു കര്‍ത്താവേ ......ഞങ്ങള്‍ കാരണം പാവം മനോരമക്കും മാതൃഭൂമിക്കും ഒരു ദോഷവും വരുത്തരുതേ
 അന്നത്തെ ഞങ്ങളുടെ പ്രധാന അഭ്യുദയ കാംഷി കവി പഴവിള രമേശനാണ്
 അദ്ദേഹത്തെ സോപ്പിട്ടു ഒഎന്‍വി കുറുപ്പിനെ ചെന്ന് കണ്ടു
 അന്നത്തെ വിവര കേടു എന്നല്ലാതെ എന്ത് പറയാന്‍ ഞാന്‍ തട്ടി വിട്ടു
 ''മിസ്ടര്‍ ഓഎന്‍ വീ താങ്കളുടെ കവിതകള്‍ വായിക്കാറുണ്ട് ,തരക്കേടില്ല പക്ഷെ മെച്ചപ്പെടാന്‍ ഉണ്ട് ,സാരമില്ല ശരിയാക്കാം ഞങ്ങളുടെ പുതിയ പ്രസിദ്ധീകരണത്തില്‍ വേണമെങ്കില്‍ താങ്കളുടെ ഒരു കവിത അച്ചടിക്കാം ''
മാതൃഭൂമി പത്രാധിപര്‍ എംടി പോലും ഓഎന്‍ വീയോടു ഇങ്ങനെ സംസാരിച്ചു കാണില്ലായിരിക്കും എന്ന് പഴവിള പിന്നീട് പറഞ്ഞു
 എന്തായാലും സമയ കുറവ് കാരണം ഓഎന്‍ വീ നാലോ അഞ്ചോ വരിയുള്ള ഒരു മംഗള കീര്‍ത്തനം എഴുതി തരാന്‍ സന്മനസ് കാണിച്ചു
.ഓഎന്‍ വീക്ക് സമയം ഇല്ലെങ്കില്‍ നമ്മള്‍ ആണല്ലോ സഹായിക്കേണ്ടത് ഞങ്ങള്‍ അതില്‍ രണ്ടു വരി കൂടി എഴുതി ചേര്‍ത്തു
   ''ആകയാല്‍ ജോണും കൊന്‍സ്ടനും വളരട്ടെ    മേല്‍ക്കു മേല്‍ സതതം'
'അച്ചടിച്ച 'ഇന്നലെ' കവിക്ക്‌ വച്ച് നീട്ടി തെറ്റ് പറയരുതല്ലോ മഹാകവി ഒന്നും മിണ്ടീല വലിച്ചു ഒരു ഏറു ഇറങ്ങി പോകാന്‍ പറഞ്ഞില്ല
 പഴവിള വിളിച്ചു പറഞ്ഞു രണ്ടാളെയും പരിസരത്ത് കാണരുത് എന്ന് ഓഎന്‍ വി പറഞ്ഞിട്ടുണ്ട് ''ഇന്നലെ'' നാളെ തന്നെ പൂട്ടാന്‍ പത്രാധിപ സമിതി തീരുമാനിച്ചു 
 ·  ·  · Share
  • 3 shares
    • Hudson Sunny Gomez എന്നിട്ട് മാഷേ ഇന്നലെയുടെ ലൈസന്‍സ് എന്ത് ചെയ്തു ,
      December 14, 2011 at 12:19pm ·  ·  2
    • Santhosh Pallithura ‎'ഇന്നലെ'യുടെ അന്ത്യം ഇന്നിന്‍റെ തീരാ നഷ്ടം......
      December 14, 2011 at 1:23pm ·  ·  3
    • Manu Corona എന്തോ കുത്തിയാല്‍ എന്തോ മുളക്കില്ല .....................
      December 14, 2011 at 5:01pm ·  ·  1
    • Helbin Fernandez ലൈസന്‍സ് ഉണ്ടെങ്കിലല്ലേ അങ്ങനെ ഒരു ചോദ്യം വരുന്നുള്ളൂ ഹുട്സണ്‍ .... ഇന്നലെ എന്നുള്ളത് അതിനും ഒരു ദിവസം മുന്നേ ഉണ്ടായിരുന്നതാണ്.
      December 14, 2011 at 10:48pm ·  ·  4
    • Constantine Yohannan helbin chilappol oru virus aanu
      December 15, 2011 at 4:28am ·  ·  2

No comments:

Post a Comment